Columnist Top Stories WOLF'S EYE

രാമ ജന്മഭൂമി മനുഷ്യഭാവന, ചരിത്രയാഥാര്‍ഥ്യമല്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: രാമ ജന്മഭൂമി മനുഷ്യഭാവനയാണെന്നും ചരിത്രയാഥാര്‍ഥ്യമല്ലെന്നും പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ‘ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പുരാവൃത്തമാണ് രാമകഥ. രാമകഥ ഒരിക്കലും ചരിത്രമാണെന്ന് വിശ്വസിക്കുന്നില്ല. രാമന്‍ ചരിത്ര പുരുഷനല്ല. സീതയും രാവണനും അടക്കമുള്ള കഥാപാത്രങ്ങളും രാമകഥയില്‍ പറയുന്ന സ്ഥലങ്ങളും യഥാര്‍ഥത്തിലുള്ളവയല്ല. സംഘപരിവാര്‍ രാമജന്മഭൂമിയായി പറഞ്ഞ അയോധ്യയെന്ന് നാമകരണം ചെയ്ത സ്ഥലം പണ്ട് അയോധ്യ എന്ന് പേരുള്ള സ്ഥലമാണോയെന്നും ആര്‍ക്കും അറിയില്ല. സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് രാമകഥയിലെ രാമനെയല്ല, കൊലയാളിയായ രാമന്‍ രാഘവിനെയാണ്.’- ചുള്ളിക്കാട് പറഞ്ഞു. കൃതിയില്‍ ‘ചിന്താവിഷ്ടയായ സീത’യുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ചുള്ളിക്കാട്.

‘രാമകഥയെന്ന പുരാവൃത്തത്തില്‍ നിന്നാണ് വാല്‍മീകി രാമായണമുണ്ടായത്. വാല്‍മീകി രാമായണത്തെ ആദികാവ്യം എന്ന് പറയുന്നത് അത് എന്ന് പുറത്തിറങ്ങിയെന്ന സമയക്രമം അനുസരിച്ചല്ല, സൗന്ദര്യശാസ്ത്രപ്രദമായ പ്രത്യേകതകള്‍ അനുസരിച്ചാണ്. ഉത്തരരാമായണവും വാല്‍മീകി രാമായണത്തിന്റെ ഭാഗമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അതിനുള്ള സൂചനകള്‍ രാമായണത്തിലുള്ളത്.’ – അദ്ദേഹം വ്യക്തമാക്കി.

‘വൈരുദ്ധ്യങ്ങളെ അവതരിപ്പിക്കാന്‍ പറ്റിയെന്ന പ്രത്യേകത കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതക്കുണ്ട്. രാമനെ കുറ്റപ്പെടുത്താനും അനുകൂലിക്കാനും ഉള്ള കാര്യങ്ങള്‍ സീതാകാവ്യത്തില്‍ കണ്ടെത്താന്‍ വായനക്കാര്‍ക്ക് സാധിക്കും. രാമന്‍ രാജാവായിരുന്ന കാലത്ത് രാമന്റെ പത്നിയെ ചോദ്യം ചെയ്യാന്‍ രാജ്യത്തെ പ്രജകള്‍ക്ക് സാധിച്ചിരുന്നു. ഇന്ന് രാമന്റെ പേരില്‍ അധികാരത്തിലെത്തിയവരെ വിമര്‍ശിച്ചാല്‍ എന്തായിരിക്കും ഫലം? അത് ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ കാര്യത്തില്‍ വ്യക്തമായതാണ്.’ – ചുള്ളിക്കാട് പറഞ്ഞു.

Related posts

പ്രളയത്തില്‍ ‘വിഷം കലക്കി’ വീണ്ടും കെ സുരേന്ദ്രന്‍

ബാഹുബലി മട്ടന്‍ ബിരിയാണി , വില 170 രൂപ , തീര്‍ന്നില്ല ,80 രൂപയ്ക്ക് ദേവസേന ചപ്പാത്തിയും ; വേണ്ടവര്‍ കോയമ്പത്തൂരിലെത്തുക !!

കമ്പ്യൂട്ടറുകളും മൊബൈലുകളും ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍; നിരീക്ഷണത്തിന് 10 ഏജന്‍സികള്‍

കാവ്യയും മീനാക്ഷിയുമില്ല, ദിലീപിനൊപ്പം ഒരാള്‍ മാത്രം ; ദുബായിലേക്ക് തിരിച്ചു

pravasishabdam online sub editor

കുണ്ടറയിൽ പത്തുവയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ മുത്തശിയെ രണ്ടാം പ്രതിയാക്കും, കൂട്ടികളെ പീഡിപ്പിച്ച മുത്തഛനു കൂട്ടുനിന്നത് മുത്തശി

subeditor

ഇന്ത്യന്‍ റെയില്‍വെയില്‍ സീസൺ ടിക്കറ്റുകളിൽ ഇനിമുതല്‍ യാത്രക്കാരുടെ മൊബൈൽ നമ്പറും രക്തഗ്രൂപ്പും

subeditor6

യുവതികൾ ശബരിമലയിൽ ദർശനം നടത്തുന്ന ചിത്രം;സത്യമെന്ത്?

തേൻ കെണി നടത്തിയ പെൺകുട്ടിക്ക് ഹാജരാകാൻ പോലീസ് നോട്ടീസ് നല്കി, കർശന നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി

subeditor

നടിയുടെ നഗ്നത കാണാൻ പൾസർ സുനിയെ പറഞ്ഞു വിട്ട മാഡം മലയാളത്തിലെ താര രാജാക്കൻമാരുടെ ആരാധനാ കഥാപാത്രം, ആണിന്‍റെ കരുത്തും കുശാഗ്ര ബുദ്ധിയുമായി മലയാള സിനിമയിലെത്തിയ മാഡം ഇപ്പോൾ കോടികളുടെ അധിപതി

pravasishabdam news

ഇന്ത്യാ – പാക്ക് ചര്‍ച്ച: ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ, പാക്കിസ്ഥാന്‍ പിന്മാറി

subeditor

മോഹൻലാലിന്റെ രാഷ്ട്രിയം സോപ്പിടൽ, എല്ലാ പാർടികളുടെയും തിൺന നിരങ്ങുന്നയാൾ- വിനയൻ

subeditor

യാക്കൂബ് മേമന്‌ ഇനി രക്ഷയില്ല, 30നു തൂക്കികൊല്ലും. കൊലമരം ഒരുങ്ങുന്നു.

subeditor