ഇന്ത്യയുടെ എല്ലാ രഹസ്യാന്വേഷണ ഏജന്‍സികളും തറപ്പിച്ച് പറയുന്നു , ബലാക്കോട്ടില്‍ ചിതറിയത് 300 പേര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ എല്ലാ രഹസ്യാന്വേഷണ ഏജന്‍സികളും തറപ്പിച്ച് പറയുന്നു , ബലാക്കോട്ടില്‍ ചിതറിയത് 300 പേര്‍ . ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് മുന്‍പത്തെ മണിക്കൂറുകളില്‍ തീവ്രവാദ കേന്ദ്രത്തില്‍ മുന്നൂറോളം മൊബൈല്‍ ഫോണുകളുടെ സിഗ്നലുകള്‍ ലഭ്യമായിരുന്നു . ദേശീയ സാങ്കേതിക ഗവേഷണ സംഘടന(എന്‍ടിആര്‍ഒ) നടത്തിയ നിരീക്ഷണത്തിലാണ് 300ന് അടുത്ത് മൊബൈല്‍ ഫോണുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.

ഇന്ത്യ വ്യോമാക്രമണം നടത്തിയ സ്ഥലത്തെ ഭീകരരെ കുറിച്ചുള്ള എണ്ണത്തിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്നാണ് വിശദീകരണം. ഇന്ത്യയുടെ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണത്തിലും ഇത്രയും തീവ്രവാദികളുടെ സാന്നിധ്യം ഇന്ത്യ വ്യോമാക്രമണം നടത്തുന്ന സമയത്ത് ഉണ്ടായതായിട്ടാണ് പറയുന്നത്. കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്ക് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പുല്‍വാമയിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പുകള്‍ ലക്ഷ്യം വെച്ച് വ്യോമാക്രമണം നടത്തുന്നതിന് മുന്‍പാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സാങ്കേതിക നിരീക്ഷണ വിഭാഗം മൊബൈല്‍ ഫോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്ക് സംബന്ധിച്ച് വിവാദം കൊഴുക്കുന്നതിന് ഇടയിലാണ് എന്‍ടിആര്‍ഒ വിവരങ്ങള്‍ പുറത്തുവിടുന്നത്.

Loading...