കുമ്പസാരം നിരോധിക്കണം; ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി

ദില്ലി:പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളില്‍ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യാന്‍ കുമ്പസാര രഹസ്യം ഉപയോഗിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

കുമ്പസാര രഹസ്യം പണം തട്ടിയെടുക്കാന്‍ മറയാക്കുന്നുവെന്നും കുമ്പസാരം മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നുവെന്നും അതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നാണ് ആവശ്യം.മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട് ഹര്‍ജി നല്‍കിയത്

Loading...