ചില മാധ്യമങ്ങൾ കത്തോലിക്കർ ബഹിഷ്കരിക്കണം എന്ന പ്രചരണത്തിനു പിന്നിൽ

വെള്ള പൊക്ക ദുരന്തത്തിൽ അരി കൊടുക്കുന്ന വൈദീകരുടെ ചിത്രം വയ്ച്ച് കണ്ടോ കത്തോലിക്കരുടെ സഹായം എന്നും ഇതെന്താ മാധ്യമങ്ങൾ എഴുതാത്തത് എന്നും പ്രചരിപ്പിക്കുന്നു. പുണ്യാളൻ ഫാങ്കോയുടെ വാർത്തകളും ചിത്രങ്ങളും അരികൊടുക്കുന്ന അച്ചന്മാരുടെ ളോഹകൊണ്ട് സോഷ്യൽ മീഡിയയിൽ മറക്കാൻ മൽസരിക്കുന്നു. സത്യങ്ങൾ പുറത്തുകൊണ്ടുവരികയും വിശ്വാസികൾക്ക് കത്തോലിക്കാ സഭക്ക് ഉള്ളിൽ നടക്കുന്ന കാര്യങ്ങളേ അറിയിക്കുകയും ചെയ്യുന്ന മാധ്യമങ്ങളേ ക്രിസ്ത്യാനികൾ ബിഹിഷ്കരിക്കണം എന്ന് പറഞ്ഞുള്ള പ്രചരണം കടുത്ത വർഗീയ വാദമാണ്‌.തങ്ങളേ എതിർക്കുന്നവരേ എല്ലാതാക്കുക, നശിപ്പിക്കുക എന്ന ഇത്തരം നയ പ്രഖ്യാപനവുമായി ഏതാനും വൈദീകർ സോഷ്യൽ മീഡിയയിൽ വരുന്നു.

Loading...

എതിർ സ്വരങ്ങളല്ല മാധ്യമങ്ങൾ ഉയർത്തുന്നത്. അവർ സഭയേ അവഹേളിക്കുകയല്ല..സഭയേ അവഹേളിച്ചവരേ നശിപ്പിച്ചവരേ..തെറ്റു ചെയ്ത് സഭയുടെ മാളത്തിൽ ഒളിച്ചിരിക്കുന്നവരേ വലിച്ച് പുറത്തിടുകയാണ്‌ ചെയ്യുന്നത്. അത് മോശം കാര്യം എന്ന് പറയുന്നവർ സഭയിലേ അനാശാസ്യക്കാരും, ബലാൽസംഗക്കാരും അവർക്ക് കൂട്ട് നില്ക്കുന്നവരും ആണ്‌. നോക്കൂ..കർദിനാൾ ഭൂമി കേസിൽ കുടുങ്ങിയപ്പോൾ പോലും മാധ്യമങ്ങൾബഹിഷ്കരിക്കാൻ വൈദീകർ പറഞ്ഞില്ല.ഫാ റോബിന്റെ വാർത്തകൾ പുറത്തുവന്നപ്പോഴും, ഫ്രാങ്കോയുടെ ബലാൽസംഗ പരമ്പരകൾ പുറത്തുവന്നപ്പോഴും, പീഢിപ്പിക്കപ്പെട്ട ഒരു ഡസനോളം കന്യാസ്ത്രീകളുടെ ഇന്റവ്യുവും ശബ്ദവും പുറത്തുവിട്ടപ്പോഴും മാത്രമാണ്‌ മാധ്യമ ബഹിഷ്കരണം. ഞങ്ങളുടെ സഭയിലെ സ്ത്രീകളേ പുരോഹിതർ അനുഭവിക്കും എന്നും മെത്രാനും വൈദീകരും കന്യാസ്ത്രീകളും തമ്മിൽ ലൈംഗീകതയും ബലാൽസംഗവും ഉണ്ടാകും എന്നും അതൊക്കെ വാർത്തയാക്കിയാൽ ഇല്ലാതാക്കും എന്നുമാണ്‌ ഇവർ പറയുന്നത്.written by vince mathew FB Link https://www.facebook.com/vince.mathew.50

ഇതു തന്നെയാണ്‌ ഐ.എസ് ഭീകരവാദികളും പറയുന്നത്. വലിയ വ്യത്യാസം ഇല്ലാതാക്കൽ ആഹ്വാനം നടത്തുന്ന ഇവർ തമ്മിൽ ഇല്ല. മാധ്യമങ്ങളേ ബഹിഷ്കരിക്കുന്നതിനു പകരം അവർ പുറത്തുവിടുന്ന വാർത്തകളേ തെറ്റെന്ന് തെളിയിക്കുകയാണ്‌ ആർജവമുള്ളവർ ചെയ്യേണ്ടത്. റിപോർട്ടുകൾ തെറ്റെന്ന് വിശ്വാസികൾക്ക് മുന്നിൽ തെളിയിച്ച് കൊടുത്തിട്ട് പറയണം..ഇന്ന മാധ്യമം ബഹിഷ്കരിക്കാൻ..പകരം ഇത്തരം വാർത്തകൾ പുറത്തുവിടുന്ന മാധ്യമങ്ങൾ വിശ്വാസികൾ വായിക്കരുതെന്ന് ലേഖനം ഇറക്കുന്ന പാതിരിമാരുടെ ലക്ഷ്യം അവർക്കും സുഹൃത്തുക്കൾക്കും ഇഷ്ടമുള്ളതെല്ലാം ചെയ്യാനും കന്യകമാരെയും വീട്ടമ്മമാരെയും പ്രാപിച്ച് സൈര്യവിഹാരം നടത്താനുമാണ്‌. കുഞ്ഞാടുകൾ എല്ലാം മാധ്യമങ്ങൾ കാണാതെ ഇരുട്ടിൽ കഴിയണം എന്നും ഇവർ നിർബന്ധം പിടിക്കുന്നു.

ഏതാനും..ചില..(ഏതാനും എന്നു തന്നെ പറയാം..) വൈദീകർ നാട്ടുകാരിൽ നിന്നു പിരിച്ച അരി പാവങ്ങൾക്ക് കൊടുക്കുന്നതും, കാലൻ കുടയുമായി വെള്ളത്തിലൂടെ നടക്കുന്ന ചിത്രങ്ങളും കാട്ടി ഇതാണ്‌ കത്തോലിക്കാ സഭയുടെ ദുരന്ത സ്ഥലത്തേ സഹായം എന്നു പ്രചരിപ്പിക്കാൻ ഇവന്മാർക്കൊന്നും ഉളുപ്പില്ലല്ലോ..വെള്ളപൊക്കത്തിൽ സഹായവുമായി എത്തിയ..ഭക്ഷണവും വസ്ത്രവും, മരുന്നും നല്കിയ..എല്ലാ മനുഷ്യർക്കും മതം ഉണ്ട്. അവരെല്ലാം ഇങ്ങിനെ ചിത്രങ്ങൾ എടുത്ത് അവരുടെ മതത്തിന്റെ പേർ വയ്ച്ച് ഇങ്ങിനെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താൽ എന്തൊരു ദുരന്തമാകും അല്പ്പന്മാരായ കത്തോലിക്കാ പ്രാന്തന്മാന്മാരേ..ഇങ്ങിനെ മനുഷ്യനേ ദുരിതാശ്വാസത്തിൽ ഒരു പിടി അരി കൊടുക്കുന്ന ചിത്രം വയ്ച്ച് മത പ്രചരണവും, എന്റെ മതമാണ്‌ നല്ലത് എന്നും പ്രചരിപ്പിക്കുന്ന കൊടും വർഗീയതക്ക് ചില ഊള ക്രിസ്ത്യാനികൾ തുടക്കം ഇട്ടു കഴിഞ്ഞു. ആ ചിത്രങ്ങളേ അല്ല കുറ്റം പറയുന്നത്..അവയ്ക്ക് താഴെ എഴുതുന്ന അടികുറിപ്പുകൾ പലതും വിഷമാണ്‌. മറ്റ് മതത്തിലെ വർഗീയ വാദികളേ പോലെ കത്തോലിക്കരും എഴുതാൻ തുടങ്ങി.


മറ്റ് മതത്തിലേ കൊടും വർഗീയവാദികളിൽ നിന്നും ഇവന്മാർ സമാധാനത്തിൽ കഴിയുന്ന കത്തോലിക്കർക്കിട്ട് നല്ല ഇടിയും ചതയും വാങ്ങി കൊടുക്കും. അതിനുള്ള പണിയാ ഈ വർഗീയത പരത്തൽ. കത്തോലിക്കരിൽ
വ്ർഗീയത വളർന്നാൽ മറ്റ് മതത്തിലേ തീവ്ര ചിന്താഗതിക്കാർ കോഴി കുഞ്ഞുങ്ങളേ കൊല്ലുന്ന പോലെ നിസാരമായി അവരേ കൊന്നൊടുക്കും. കാരണം ആ സമയത്ത് അവരേ രക്ഷിക്കാൻ ഈ പറയുന്ന ചിത്രം പോസ്റ്റൽ കാരോ..കത്തനാർമാരോ ആരും വരില്ല. ഇറാഖും, സിറിയയും, നൈജീരിയയും, പാക്കിസ്ഥാനും, ലിബിയയും, ലബനോനും എല്ലാം കട്ട ഉദാഹരണങ്ങൾ..കേരളത്തിൽ മാധ്യമങ്ങളേ ഇല്ലാതാക്കിയും, അരികൊടുക്കുന്ന വൈദീകരുടെ ചിത്രം പോസ്റ്റ് ചെയ്തും വർഗീയ പ്രചാരണം നടത്തുന്ന കത്തോലിക്കർ നാളെ പണി വാങ്ങും. അനുഭവിക്കും, ഈ ഊള കത്തോലിക്കർ മൂലം എല്ലാ കത്തോലിക്കരും അവരുടെ വസ്തുവകകളും ബലിയാടാകും.