ലോൺ എടുത്ത് മുങ്ങുന്ന വമ്പന്മാർ, ഒറ്റ റെയ്ഡിൽ സി.ബി.ഐ 7000 കോടി കണ്ടെത്തി

സി.ബി.ഐ രാജ്യത്തേ കുറെ പകൽ മാന്യന്മാരെ കൈയ്യോടെ പൊക്കിയിരിക്കുന്നു. ഒറ്റ ദിവസം കൊണ്ട് ബാങ്ക് ലോൺ അഴിമതി 7000 കോടി രൂപയുടേയാണ്‌ സി.ബി.ഐ പിടിച്ചത്. കേരളത്തിലും ഒരു ഡസനോളം പകൽ മാന്യന്മാർ കുടുങ്ങിയതായാണ്‌ അറിവുകൾ. കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 169 ഇടങ്ങളിലാണ് രാവിലെ മുതൽ റെയ്ഡ് നടന്നത്. ഏഴായിരം കോടി രൂപയുടെ 35 ബാങ്ക് തട്ടിപ്പുകേസുകള്‍ റജിസ്റ്റര്‍ ചെയ്തു.കോടികളുടെ വായ്പയെടുത്ത് നിരവധിപേര്‍ തിരിച്ചടയ്ക്കാതിരിക്കുകയും ബാങ്കുകളുടെ കിട്ടാക്കടം സമ്പദ് വ്യവസ്ഥയ്ക്ക് തലവേദനയായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിബിെഎയുടെ കടുത്ത നടപടി. വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നത് തടയാന്‍ നേരത്തെ നടപടികള്‍ തുടങ്ങിവയ്ക്കുകയാണ് ലക്ഷ്യം. കേരളം ആന്ധ്ര, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങി 12 സംസ്ഥാനങ്ങളിലും ഛണ്ഡീഗഡിലും ദാദ്ര നഗര്‍ ഹവേലിയിലുമാണ് റെയ്ഡ് നടന്നത്. പരാതികളെല്ലാം പൊതുേമഖല ബാങ്കുകളുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേരളത്തിൽ നൂറു കണക്കിനു കോടി രൂപയുടെ ലോൺ എടുത്ത് മുങ്ങി നടക്കുന്ന ബിസിനസുകാരുടെ പിടലിക്കാണ്‌ പിടി വീണത്. അവരുടെ പേരുകൾ സി.ബി.ഐ പുറത്ത് വിട്ടിട്ടില്ല.

നോക്കുക..പാവങ്ങൾ ലോണെടുത്ത് അടവു മുടങ്ങിയാൽ ചെണ്ടകൊട്ടി നാണംകെടുത്തി അപമാനിച്ച് പണം പിരിക്കുന്ന നാടായിരുന്നു കേരളം. ബാങ്കുകാർ സാധാരണക്കാരെ മയമില്ലാതെ കൈകാര്യം ചെയ്യുമ്പോൾ വയനാട്ടിലും ഇടുക്കിയിലും പാലക്കാടും രാജ്യത്ത് എമ്പാടും ആയിരക്കണക്കിനു കർഷകരാണ്‌ ആത്മഹത്യ ചെയ്തത്. എന്നാൽ ആയിരക്കണക്കിനു കോടികൾ ഒരു രേഖയും ഈടും ഇല്ലാതെ ലോൺ കൊടുത്ത് വമ്പൻ സ്രാവുകൾ മുങ്ങുമ്പോൾ ബാങ്കുകാർ നിശബ്ദരായിരിക്കുന്നു. കൊടുത്ത പണം തിരിച്ച് പിടിക്കാൻ രേഖകൾ പോലും ഇല്ലാത്തപ്പോൾ തലയിൽ തപ്പി ഇരിക്കുകയാണ്‌ ബാങ്കുകൾ

Loading...

ഈ പണം ഇന്ത്യയുടെ സംബദ് വ്യവസ്ഥകാണ്‌ നഷ്ടം ഉണ്ടാക്കുന്നത്.പൊതു മേഖലാ ബാങ്കുകൾ തരുന്നതോടെ രാജ്യത്തേ ബാങ്കി മേഖലയിലെ നഷ്ടം മറ്റ് ഇടപാടുകാരിൽ അടിച്ചേല്പ്പിക്കും. ഉദാഹരണത്തിനു എസ്.ബി.ഐ നഷ്ടത്തിലായാൽ നഷ്ടം അവർ വസൂലാക്കുന്നത് മറ്റ് ഉപഭോക്താക്കളുടെ നിരക്കുകൾ ഉയർത്തിയായിരിക്കും.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ലഭിച്ച പരാതികളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് രാജ്യവ്യാപക റെയ്ഡിന് സിബിെഎ ഒരുങ്ങിയത്. തിങ്കളാഴ്ച സിബിെഎ ആസ്ഥാനത്ത് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. 170 ടീമുകളായി തിരഞ്ഞായിരുന്നു റെയ്ഡ്. ഒാഡിറ്റര്‍മാരുള്‍പ്പെടെ വിദഗ്ധര്‍ കൂടെയുണ്ടായിരുന്നു. വായ്പാ തട്ടിപ്പ് സൗകര്യമൊരുക്കുന്നുവെന്ന് സംശയമുള്ള ബാങ്ക് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉള്‍പ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികളും സിബിെഎയുമായി സഹകരിക്കുന്നുണ്ട്.

എസ്ഇഎൽ മാനുഫാക്ചറിങ് (113.55 കോടി), അഡ്വാൻസ് സർഫക്ടന്റ്സ് (118.49 കോടി), എസ്കേ നിറ്റ് (42.16 കോടി), കൃഷ്ണ നിറ്റ്‌വെയർ ടെക്നോളജി (27 കോടി) ഇതാണ്‌ സി.ബി.ഐ പിടികൂടിയ പ്രധാന പണം തട്ടിപ്പുകൾ. അന്വേഷണ പരിധിയിലുള്ള ബാങ്കുകൾ ഇവയാണ്‌. എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, അലഹാബാദ് ബാങ്ക്, കാനറ ബാങ്ക്, ദേന ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്.