Don't Miss Uncategorized

ബാങ്കില്‍ പണം പിന്‍വലിക്കാനുള്ള ക്യൂവില്‍ നിന്ന യുവതി പ്രസവിച്ചു

കാൻപുര്‍: ബാങ്കില്‍നിന്നു പണം പിന്‍വലിക്കാനുള്ള ക്യൂവില്‍ നിന്ന് യുവതി പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണു സംഭവം. ലോഹിയ ആവാസ് വായ്പയില്‍ എടുത്ത പണത്തിന്‍റെ ഗഡു തിരിച്ചടയ്ക്കാനുള്ള പണം ബാങ്കില്‍നിന്നു പിന്‍വലിക്കാനെത്തിയതായിരുന്നു യുവതി. അയ്യായിരം രൂപ എടിഎമ്മില്‍നിന്നു പിന്‍വലിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് ബാങ്കില്‍ ക്യൂു നില്‍ക്കേണ്ടിവന്നത്.കാന്‍പുര്‍ സര്‍ദാര്‍പുര്‍ സ്വദേശി സര്‍വേശാ
യുവതിയാണ് പ്രസവിച്ചത്. നോട്ട് അസാധുവാക്കലുണ്ടാക്കിയ പ്രതിസന്ധിക്കിടെ നിരവധി പേരുടെ മരണത്തിനു ബാങ്കുകളും രാജ്യവും സാക്ഷിയായെങ്കിലും ആദ്യമായാണു പ്രസവമുണ്ടാകുന്നത്. ആണ്‍കുട്ടിയെയാണ് സര്‍വേശ പ്രസവിച്ചത്. ഇത് സര്‍വേശയുടെ അഞ്ചാമത്തെ കുട്ടിയാണ്. പ്രസവിച്ച ഉടനെ ബാങ്ക് അധികൃതര്‍ സര്‍വേശയെ പൊലീസ് സഹായത്തോടെ ആശുപത്രിയിലാക്കി. സര്‍വേശയെ ഭര്‍തൃമാതാവാണ് ബാങ്കിലെത്തിച്ചത്.

ബാങ്കിലെ സ്ലിപ്പില്‍ സര്‍വേശതന്നെ ഒപ്പിടണമെന്നതിനാലായിരുന്നു ഇത്. ക്യൂവില്‍ നില്‍ക്കുന്നതിനിടയില്‍ പ്രസവവേദന ആരംഭിച്ചപ്പോള്‍തന്നെ ഒപ്പമുണ്ടായിരുന്നവര്‍ 108 ആംബുലന്‍സ് വിളിച്ചിരുന്നു. എന്നാല്‍ ആംബുലന്‍സ് എത്തിയപ്പോ‍ഴേക്കും പ്രസവവേദന കടുക്കുകയും പ്രസവിക്കുകയുമായിരുന്നു. രാവിലെ പതിനൊന്നു മുതല്‍ ക്യൂവില്‍നിന്ന സര്‍വേശ ഉച്ചക‍ഴിഞ്ഞു മൂന്നേമുക്കാലിനാണു പ്രസവിച്ചത്. അത്രയധികം പേര്‍ പണം പിന്‍വലിക്കാനുണ്ടായിരുന്നതിനാല്‍ സര്‍വേശയുടെ ടോക്കണ്‍ സമയമായിരുന്നില്ല. മൂന്നു മാസം മുമ്പ് സര്‍വേശയുടെ ഭര്‍ത്താവ് രോഗത്തെത്തുടര്‍ന്നു മരിച്ചിരുന്നു.

Related posts

ഫേസ്ബുക് പുതിയ രൂപഭാവത്തിൽ

subeditor

ഗാന്ധിജി കയ്യൊപ്പിട്ട ചിത്രം ലേലത്തില്‍ വിറ്റുപോയത് 27 ലക്ഷം രൂപയ്ക്ക്

കന്യാസ്ത്രീയാകാൻ 8വർഷം പഠിച്ചു, ഒടുവിൽ എത്തിയത് പോൺ സിനിമയിലും

subeditor

അന്തവിശ്വാസങ്ങളുടെ ക്രൂരത; അസുഖം മാറാൻ നവജാത ശിശുവിന്റെ ശരീരത്തിൽ ഇരുമ്പു പഴുപ്പിച്ചു വച്ചു

subeditor

ഭാര്യയുമായി ഫേസ്ബുക്ക് ചാറ്റ് ചെയ്ത യുവാവിന്റെ കാലും കൈയും ഭര്‍ത്താവും സംഘവും തല്ലിയൊടിച്ചു

subeditor

തന്റെ സമ്പാദ്യം വിറ്റ് ഭാര്യയേ പഠിപ്പിച്ചു,ഉപേക്ഷിച്ച് പോയ അതേ ഭാര്യക്ക് ചിലവിനു കൊടുക്കാൻ വൃക്കയും വില്ക്കുന്നു

subeditor

എഞ്ചിനീയറിംഗ് കോളേജില്‍ ക്ലാസില്‍ കയറി വിദ്യാര്‍ഥിനിയെ തല്ലിക്കൊന്നു

subeditor

പരിശീലന പറക്കലിനായി ശ്രമിച്ച മിഗ് വിമാനത്തിൽ നിന്ന് ഇന്ധന ടാങ്ക് താഴെ വീണു റൺവേയിൽ തീപിടുത്തം

subeditor

39കാരി 18 ഐ.എസ് ഭീകരരെ കൊന്ന് തലകൾ വേവിച്ചു, ശരീരം കത്തിച്ചു: ഭർത്താവിനേയും സഹോദരങ്ങളേയും കൊന്ന പ്രതികാരം

subeditor

ധനേഷ് മാത്യു മാഞ്ഞൂരാന്‍ കടന്നു പിടിച്ചതായി യുവതിയുടെ വെളിപ്പെടുത്തല്‍; ധനേഷിനു തെറ്റുപറ്റിയെന്നും കുടുംബജീവിതം തകര്‍ക്കരുതെന്നും ധനേഷിന്റെ അമ്മ

subeditor

സജിചേട്ടന്‌ എന്നോട് പ്രണയമായിരുന്നു, ഞാൻ അറിയുന്നത് അടുത്തകാലത്ത്- ശാലു മേനോൻ

subeditor

സംസ്ഥാനത്ത് കനത്ത ഇന്ധന ക്ഷാമം

subeditor

Leave a Comment