ബലിപെരുനാൾ; അറേബ്യയിൽ ബാങ്കുകൾക്ക് ഒരാഴ്‌ച അവധി

ബലിപെരുനാൾ ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിൽ ബാങ്കുകൾക്കും പണമിടപാട് സ്ഥാപനങ്ങൾക്കും ഒരാഴ്‌ച അവധി പ്രഖ്യാപിച്ചു. ദുൽഹജ് മാസപ്പിറവി രാജ്യത്ത് ദൃശ്യമാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദുൽഹജ് പൂർത്തിയാകുന്നയന്ന് വൈകിട്ടാണ് മാസപ്പിറവി നോക്കേണ്ടത്.

മക്കയിലും മദീനയിലും അതിർത്തിയിലെ ചെക്‌പോസ്‌റ്റുകളിലും ബാങ്കുകൾ പ്രവർത്തിക്കും. ദേശീയ ബാങ്കായ സാമ അറിയിച്ചതനുസരിച്ച് ജൂലായ് ആറ് മുതൽ 12 വരെയാണ് അവധി. വിദേശപണമിടപാട് സ്ഥാപനങ്ങൾക്കും ഇക്കാലയളവിൽ അവധി ബാധകമാണ്. മാസപ്പിറവി കാണുന്നവർ കോടതിയിൽ ഉടൻ വിവരമറിയിക്കണം.

Loading...