രാജ്യത്ത് വരാന്‍ പോവുന്നത് ബാങ്ക് സമരനാളുകള്‍

രാജ്യത്ത് വരാനിരിക്കുന്നത് ബാങ്ക് സമരത്തിന്റെ ദിനങ്ങള്‍. ശമ്പള വര്‍ദ്ധനവടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ജനുവരി മുതല്‍ പണിമുടക്കി ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഓരോദിവസവും മാര്‍ച്ചില്‍ മൂന്നു ദിവസവും ഏപ്രിലില്‍ അനിശ്ചിത കാലത്തേക്കും സമരത്തിന് ബാങ്ക് ജീവനക്കാരുടെ സംഘടന നോട്ടീസ് നല്‍കി.

പ്രതിഷേധം ജനുവരി 20-ന് തുടങ്ങി. ബാങ്ക് ജീവനക്കാരുടെ ഒമ്പത് സംഘടനകള്‍ ഉള്‍പ്പെടുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സമരത്തിനു നോട്ടീസ് നല്‍കിയിരിക്കുന്നത്. ജനുവരി 31, ഫെബ്രുവരി ഒന്ന്, മാര്‍ച്ച്‌ 11, 12, 13 എന്നിങ്ങനെയാണ് സമരം. ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല സമരവും നടത്തും.

Loading...

ഏപ്രിലിനു മുമ്പ്‌ 45 ദിവസം വ്യത്യസ്തങ്ങളായ പ്രതിഷേധങ്ങളും നടത്തും. ശമ്പള വര്‍ധന നടപ്പാക്കുക, പുറംകരാര്‍ ജോലികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം തന്നെയാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 13 ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ വേതന പരിഷ്കരണ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ ഐ.ബി.എ കര്‍ശനമായ സമീപനമാണ് സ്വീകരിച്ചതെന്ന് എ.ബി.ബി.എ ജനറല്‍ സെക്രട്ടറി സി.എച്ച്‌. വെങ്കടാചലം പ്രസ്താവനയില്‍ പറഞ്ഞു.

ബാങ്കിംഗ് മേഖലയിലെ ഒമ്ബത് യൂണിയനുകള്‍ ഒരുമിച്ച്‌ ചേരുന്ന യു‌എഫ്‌ബി‌യു അതിനുശേഷം യോഗം ചേര്‍ന്ന് ജനുവരി 31 മുതല്‍ രണ്ട് ദിവസത്തെ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. തൊഴില്‍ സംബന്ധമായ സര്‍ക്കാര്‍ നയങ്ങളുടെ ഗൗരവം എല്ലാ യൂണിയനുകളും മനസ്സിലാക്കുമെന്നും പണിമുടക്കിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ്ബാ ങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐ‌എം‌പി‌എസ്, ആര്‍‌ടി‌ജി‌എസ് ഇടപാടുകളെ പണി മുടക്ക് ബാധിക്കില്ല. അടുത്തിടെ ഓണ്‍ ലൈന്‍ നെഫ്റ്റ് ട്രാന്‍സ്ഫര്‍ ചാര്‍ജുകള്‍ റിസര്‍വ് ബാങ്ക് നിര്‍ത്തലാക്കുകയും ഇടപാടുകള്‍ 24 മണിക്കൂറും ലഭ്യ മാക്കുകയും ചെയ്തിരുന്നു. പണിമുടക്ക് നടക്കുന്ന ദിവസം ക്ലറിക്കല്‍ ചുമതലകള്‍ നിര്‍വഹിക്കരുതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി) ജനറല്‍ സെക്രട്ടറി സൗമ്യ ദത്ത അംഗങ്ങളോട് ആവശ്യപ്പെട്ടു. ശമ്ബള വര്‍ദ്ധനവ് ആവശ്യപ്പെടുന്നതിനൊപ്പം ബാങ്കിംഗ് പരിഷ്കാരങ്ങള്‍ക്കും ബാങ്ക് ലയനത്തിനും എതിരെയാണ് യൂണിയനുകള്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബാങ്ക് ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള വേതന പരിഷ്കരണം അനാ വശ്യമായി വൈകുകയാണെന്നും 5 ദിവസത്തെ പ്രവൃത്തി ദിനം പോലുള്ള തങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും. ജീവന ക്കാരും ഉദ്യോഗസ്ഥരും കനത്ത ജോലി ഭാരം അനുഭവിക്കുന്നുണ്ടെന്നും ബാങ്കുകളില്‍ വേണ്ടത്ര നിയമനം നടത്തുന്നില്ലെന്നും വിവിധ ബാങ്ക് യൂണിയനുകള്‍ ഒപ്പിട്ട നോട്ടീസില്‍ വ്യക്തമാക്കുന്നു. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എ.ഐ.ബി.ഒ.എ), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ഐ.ഇ.ബി.എഫ്), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ് (ഐ.ബി.ഒ.സി) എന്നിവയും പണിമുടക്കിനെ പിന്തുണയ്ക്കുന്നുണ്ട്.