സംസ്ഥാനത്ത് പ്ലാസ്റ്റിക് ബാഗുകള്‍ക്കും കുപ്പികള്‍ക്കും നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക് ക്യാരിബാഗുകളും മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബാഗുകളും വലിയ കുപ്പികളും നിരോധിച്ചു. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകള്‍ എന്ന് വിലയിരുത്തിയാണ് നടപടി.

പുനരുപയോഗ സാധ്യത ഇല്ലാത്ത മുഴുവന്‍ പ്ലാസ്റ്റിക്കുകളുടെയും ഉപയോഗം നിരോധിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മില്‍മയ്ക്കും ബിവറേജസ് കോര്‍പ്പറേഷനും മാത്രമാണ് ഇതില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. മില്‍മയും ബിവറേജസ് കോര്‍പ്പറേഷനും ഉപയോഗിച്ച കുപ്പികള്‍ തിരിച്ചെടുക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കുപ്പികള്‍ തിരികെ നല്‍കുന്ന ഉപഭോക്താവിന് പണം നല്‍കണമെന്നും മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു.300 മില്ലി ലിറ്ററിന് മുകളിലുളള പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

Loading...