Loading...

ദമ്മാം: കയറുകൊണ്ട് കെട്ടുന്ന ലഗേജ്ജുകൾ വിമാനത്തിൽ കയറ്റാൻ അനുമതി നല്കില്ല. കയർ കുടുങ്ങി പോർട്ടർ വാഹനത്തിന്റേയും ബൽറ്റിന്റേയും പ്രവർത്തനം പതിവായി നില്ക്കുകയാണ്. ഇതുമൂലം ലോഡിങ്ങും അൺലോഡിങ്ങും തടസപ്പെടുന്നു. വിമാനം വൈകാനും കാരണമാകുന്നു. ഇതെല്ലാം ഒഴിവാക്കാനാണ് കയർ കെട്ടിയ ലഗേജ്ജുകൾക്ക് നിരോധനം നടപ്പാക്കിയത്.

ദമ്മാം കിംഗ് ഫഹദ് എയർ പോർട്ട് അതോറിറ്റി ഇതുമായി ബന്ധപ്പെട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് അടിയന്തിരമായി പ്രാബല്യത്തിൽ വന്നതായും യാത്രക്കാർ സഹകരിക്കണമെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചു. യാത്രക്കാർ കയറുകൊണ്ട് ബന്ധിക്കാതെ ലഗേജുകൾ കൊണ്ടുവരണമെന്നും അല്ലെങ്കിൽ പ്ലാസ്റ്റിക് കൊണ്ട് പൊതിയണമെന്നും എയർ ഇന്ത്യ അറിയിച്ചു സ്ലോ ടേപ്പുകൾ, പ്ലാസ്റ്റിക് ടേപ്പുകൾ എന്നിവയും കെട്ടുവാൻ ഉപയോഗിക്കാം.

Loading...