ബാര്‍കോഴക്കേസില്‍ വഴിത്തിരിവ് ;ബിജു രമേശ് നല്‍കിയ ശബ്ദരേഖ എഡിറ്റ്‌ചെയ്തത്;മാണി വിശുദ്ധനാകുമോ?

തിരുവനന്തപുരം: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ബാര്‍കോഴക്കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ്. ബാര്‍ ഉടമ ബിജു രമേശ് അന്വേഷണ സംഘത്തിന് നല്‍കിയത് എഡിറ്റുചെയ്ത ശബ്ദരേഖ. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധന നടത്തിയത്. പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.

നാലാം തീയതി കോടതി കേസ് പരിഗണിക്കുമ്പോള്‍ ഇതുകൂടി പരിശോധിക്കും. ശബ്ദരേഖ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍.ഇതോടം മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴ കേസില്‍ വഴിത്തിരിവായിരിക്കുകയാണ്.

കേസിന്റെ പേരിലാണ് മാണിയ്ക്ക് ധനമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. ഉമ്മന്‍ചാണ്ടിയാണ് കോഴവിവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന വാര്‍ത്തയും അന്ന് പ്രചരിച്ചിരുന്നു. അവസാനം വിവാദങ്ങളും എല്‍ഡിഎഫിന്റെ സമരങ്ങളും മൂലം മാണി ധനമന്ത്രിസ്ഥാനം രാജിവെയ്ക്കുകയായിരുന്നു.

അതേ സമയം സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ പൂര്‍ണ്ണമായും പരിശോധിക്കാതെ സിഡി മാത്രമായിട്ടാണ് പരിശോധിച്ചതെന്ന് ബിജു രമേശ് പ്രതികരിച്ചു. കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ശ്രമിക്കുന്നെന്നും ബിജുരമേശ് ആരോപിച്ചു.

എന്നാല്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ പൂര്‍ണ്ണമായും പരിശോധിക്കാതെ സിഡി മാത്രമായിട്ടാണ് പരിശോധിച്ചതെന്ന് ബിജു രമേശ് പ്രതികരിച്ചു. കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ശ്രമിക്കുന്നെന്നും ബിജുരമേശ് ആരോപിച്ചു.