ബാർകോഴ ആളികത്തിച്ചത് ചെന്നിത്തല- മുഖ്യമന്ത്രിയാകാനുള്ള നീക്കം

ബാർ കോഴ ആളികത്തിച്ചതിനു പിന്നിൽ രമേശ് ചെന്നിത്തലയാണെന്ന് ആരോപണം. ഉമ്മൻ ചാണ്ടിയേ അധികാരത്തിൽ നിന്നും പുറത്താക്കി മുഖ്യമന്ത്രിയാകാൻ ചെന്നിത്തല നടത്തിയ നീക്കമായിരുന്നു ഇതിനു പിന്നിൽ. ഉമ്മൻ ചാണ്ടിയേ മാറ്റാൻ ആയില്ലെങ്കിൽ മന്ത്രിസഭയേ അട്ടിമറിച്ച് തിരഞ്ഞെടുപ്പിലൂടെ പ്രതിപക്ഷ നേതാവോ മുഖ്യമന്ത്രിയോ ആകാനായിരുന്നു രമൃശ് ചെന്നിത്തല നറ്റത്തിയ നീക്കം. ബാർ കോഴയുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ് മുഖപത്രത്തിലാണ്‌ പുതിയ വെളിപ്പെടുത്തലുകൾ. ഉമ്മൻ ചാണ്ടി യുഗം അവസാനിപ്പിക്കുക..അതിനായി മന്ത്രിസഭയേ തന്നെ വേണ്ടിവന്നാൽ അട്ടിമറിക്കുക ഇതായിരുന്നു ചെന്നിത്തല ഉദ്ദേശിച്ചത്. ഈ നീക്കത്തിന് അന്നത്തെ ധനമന്ത്രിയും യുഡിഎഫിലെ പ്രധാനിയുമായ കെഎം മാണി പിന്തുണച്ചിരുന്നില്ല. ഇതിനേത്തുടര്‍ന്നാണ് ബിജു രമേശിനെ ചട്ടുകമാക്കി ചിലര്‍ ബാര്‍ കോഴ ആരോപണം പുറത്തു വിട്ടതെന്നും പ്രതിഛായയിലെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ഉമ്മന്‍ചാണ്ടിയെ മാറ്റാനുള്ള നീക്കത്തിന് മാണിയുടെ പിന്തുണയില്ലായിരുന്നു. ഇതോടെ കോണ്‍ഗ്രസിലെ ചിലര്‍ക്ക് അദ്ദേഹത്തിനോട് വിരോധമുണ്ടായി. ചെന്നിത്തലയ്‌ക്കൊപ്പം കെ ബാബുവും അടൂര്‍ പ്രകാശുമാണ് ഗൂഢാലോചന നടത്തിയത്. ഇവരുടെ ചട്ടുകമായി പ്രവര്‍ത്തിച്ചക്ത് ബിജു രമേശ് ആയിരുന്നു എന്നും ലേഖനം പറയുന്നു. ബാര്‍ കോഴ കേസിലെ നീക്കങ്ങളെല്ലാം രമേശ് ചെന്നിത്തല അറിഞ്ഞുള്ളതായിരുന്നു. ആരോപണം ഉയരുമ്പോള്‍ അദ്ദേഹം അമേരിക്കയിലായിരുന്നു. നാട്ടിലെത്തിയെ ചെന്നിത്തല ചര്‍ച്ചകള്‍ക്കോ അന്വേഷണങ്ങള്‍ക്കോ നില്‍ക്കാതെ ത്വരിത പരിശോധനയ്‌ക്ക് ഉത്തരവിടുകയായിരുന്നുവെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.