അബുദാബി: കെ.എം മാണിയും ബന്ധുക്കളും അന്വേഷണങ്ങളിൽനിന്നും രക്ഷപെടാൻ കൈവശമുള്ള ധനം മുഴുവൻ ദുബൈയിലേക്ക് കടത്തിയതായി വിവരങ്ങൾ പുറത്ത്. ദുബൈയിൽ ഏറെ സ്വാധീനമുള്ള മലയാളി ബിസിനസ് കാരനാണ്‌ ഈ നീക്കത്തിനു മാണിയേയും ബന്ധുക്കളേയും സഹായിച്ചത്. 75 കോടിയിലേറെ രൂപയും ചില ധനയിടപാടുമായി ബന്ധ്പെട്ട രേഖകളും കഴിഞ്ഞ ദിവസമാണ്‌ ദുബൈയിലേക്ക് കടത്തിയത്. മന്ത്രി കെ.എം മാണി കഴിഞ്ഞ ദിവസം ദുബൈയിൽ സന്ദർശനം നടത്തിയത് പ്രധാനമായും അവിടുത്തേ തന്നെ ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളുടെ നീക്കുപോക്കിനായിരുന്നെന്നും റിപ്പോർട്ടുകൾ വരുന്നു.. അദ്ദേഹം അവിടെ ചില ബാങ്ക് അക്കൗണ്ടുകൾ മാറ്റുകയും, തുടങ്ങുകയും, ക്ളോസ് ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്. ഭാവിയിൽ സി.ബി.ഐ അവേഷണം ഉണ്ടായാൽ പോലും പണവും, സ്വത്തുക്കളും ഭദ്രമായിരിക്കാനും തന്നെ ബാധിക്കാതിരിക്കാനും ദുബൈയിൽ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്.

മാണിയുടേയും, മാണിയിലൂടെ ബന്ധുക്കളിൽ എത്തിയ ബിനാമിപണവും ഇതിൽ ഉൾപ്പെടും. മൂന്നാറിലടക്കം റിസോട്ടുകളും, മൂന്നാറിൽ ഭൂമിയും മാണിയുടെ പേരിലും മക്കളുടെ പേരിലും ഉണ്ട്. കേരളത്തിൽ പല ബിസിനസുകളിലും ഇവരുടെ കുടുംബക്കാർ പങ്കാളികളും നടത്തിപ്പുകാരുമാണ്‌. കേരളത്തിൽ നിക്ഷേപം നടത്തിയാൽ പിടിക്കപ്പെടുമെന്ന ഭീതിയിൽ കൈവശവും, ലോക്കറുകളിലും, സ്വകാര്യ ധനമിടപാടു സ്ഥാപനങ്ങളിലും കറൻസിയായി സൂക്ഷിച്ച പണമാണ്‌ ദുബൈയിലേക്ക് മലയാളി വ്യവസായി മുഖേന കൊണ്ടുപോയത്. മലയാളി വ്യവസായിയുടെ കേരളത്തിലേ ഇടപാടുകൾക്കും, ബാങ്ക് ലോൺ അടയ്ക്കാനും അദ്ദേഹം കെ.എം മാണിയുടെ കുടുംബം കൊടുത്ത 75 കോടി രൂപ ഉപയോഗപ്പെടുത്തുകയായിരുന്നു. അതിനു തുല്യമായ വിദേശ കറൻസി ദുബൈയിലേ മാണിയുടെ ബന്ധുക്കളുടെ വിവിധ സംരഭങ്ങളിലേക്കും നല്കി.

Loading...

ബാർക്കൊഴയിലേ മാണി കൈപറ്റിയ പണം വിജിലൻസ് ഇനി മഷിയിട്ട് നോക്കിയാലും കണ്ടെത്താൻ പറ്റില്ല. ദുബൈയിൽ മാണിയും ബന്ധുക്കളും ചേർന്ന് നക്ഷത്ര സൗകര്യങ്ങളോടെയുള്ള ആശുപത്രി നിർമ്മാണത്തിനായി ഈതുക ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. കുടുംബ ട്രസിന്റെ പേരിലുളുള്ള നിർമ്മാണം ആകയാൽ മാണിക്കെതിരായ നടപടിയും അന്വേഷണവും ആശുപത്രി നിർമ്മാണ അക്കൗണ്ടിലേക്ക് കടക്കില്ലെന്നും ഉറപ്പാണ്‌. ദുബൈയിലേ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്‌. ഇതിന്റെ ധനപരവും, സാമ്പത്തിക തിരിമറികളുമായി ബന്ധപെട്ട കാര്യങ്ങൾക്കുമായാണ്‌ ഏതാനും ദിവസം മുമ്പ് കെ.എം മാണി ദുബൈയിൽ എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ദുബൈയിലേക്ക് ചിലവിടുന്നത് ബാർക്കോഴയിൽ വാങ്ങിയെന്ന് അരോപണമുള്ള സംഖ്യമാത്രമല്ല. മാണിയുടേയും മാണി മുഖാന്തിരം ബന്ധുക്കളിൽ വന്നുചേർന്ന ലിക്വിഡ് ആയ പണം മുഴുവൻ അങ്ങോട്ട് മാറ്റുകയാണ്‌.

ഈ സർക്കാർ അധികാരത്തിൽ എത്തിയപ്പോഴും കേന്ദ്രത്തിലേ മോദി ഭരണത്തിലേ സ്വാധീനവും ഒക്കെ വയ്ച്ച് ഇത്രയും നാൾ മാണിയുടെ ബന്ധുക്കൾ കേരളത്തിൽ ധൈര്യമയി ഈ തുക സൂക്ഷിക്കുകയായിരുന്നു. എന്നാൽ മാണിക്കെതിരായി ഓരോ ദിവസവും നടക്കുന്ന അന്വേഷണ പുരോഗതി അദ്ദേഹത്തേ ഭയപ്പെടുത്തുന്നു. കേന്ദ്ര അദായനികുതി വകുപ്പിന്റെ റെയ്ഡുകൾ, സി.ബി.ഐയുടെ നിരീക്ഷണം എന്നിവ കെ.എം മാണിയേ ഇപ്പോൾ അസ്വസ്തനാക്കി. കൂടുതൽ പണം നാട്ടിലും വിവിധ ലോക്കറുകളിലും ആയി സൂക്ഷിച്ചാൽ ഉറവിടം ഇല്ലാത്തതിനാൽ കള്ളപ്പണവും കോഴയുടെ തെളിവായും പിടിക്കപ്പെടുമെന്ന് അദ്ദേഹത്തേ ചിന്തിപ്പിച്ചിരിക്കുകയാകാം കറൻസിയായുള്ള തുക ദുബൈയിലേക്ക് മാറ്റാൻ കാരണം.

വാര്‍ത്തകള്‍ക്കും, വ്യത്യസ്തവും, വിനോദകരവും, വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും ഞങ്ങളുടെ FACEBOOK പേജ് ലൈക് ചെയ്യൂ.