കെ.എം മാണിയുടെ ശബ്ദരേഖ ജൂലൈ 30ന്‌ പുറത്തുവിടുമെന്ന് ബിജു രമേശ്.

തിരുവനന്തപുരം: കെ.എം മാണിയുടെ ശബ്ദരേഖ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്‌ഥാന സെക്രട്ടറി എം.ഡി. ധനേഷിന്റെ  കൈവശം ഉണ്ടെന്ന് ബാർ ഉടമ ബിജു രമേശ്. കോഴ വാങ്ങിയത് എന്തിനാണോ ആ ആവശ്യം നടപ്പിലാക്കി തന്ന് ഉറപ്പു പാലിച്ചില്ലെങ്കിൽ ജൂലൈ 30നു ശേഷം ശബ്ദരേഖ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ.എം മാണിയെ തത് സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന് കോണ്‍ഗ്രസ്സില്‍ ശക്തമായ നീക്കം നടക്കുന്നുണ്ട്.. രമേശ് ചെന്നിത്തല, വി.എം സുധീരന്‍, എ.കെ ആന്റണി എന്നിവര്‍  കരുനീക്കങ്ങള്‍ നടത്തുന്നതെന്നാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

കൂടാതെ മാണിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിജു രമേശ് രംഗത്തെത്തി. മന്ത്രി മാണി പണം നിക്ഷേപിക്കുന്നത് ദുബായിലാണെന്നാണ് ബിജുവിന്റെ പുതിയ ആരോപണം. ധനമന്ത്രി കെ.എം മാണിയും ബന്ധുക്കളും ചേര്‍ന്നു ദുബായിയില്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി പണിയുകയാണെന്നും ഭരണത്തില്‍നിന്നു കിട്ടുന്ന പണം ഇതിനുവേണ്ടി ഉപയോഗിക്കുകയാണെന്നുമാണ് ബിജു രമേശ് പറഞ്ഞത്.

Loading...

മന്ത്രി കെ. ബാബുവിനെതിരേ ത്വരിതാന്വേഷണ റിപ്പോര്‍ട്ട്‌ വരാന്‍ സാധ്യതയില്ല. വന്നില്ലെങ്കില്‍ കോടതിയില്‍ പോകും.