മാണിയെ രക്ഷപെടാൻ അനുവദിക്കില്ല. നിയമയുദ്ധം ഞാൻ നയിക്കും-വി.എസ്

തിരുവനന്തപുരം കെ.എം മാണിയെ ആരു തരത്തിലും രക്ഷപെടാൻ  സമ്മതിക്കില്ലെന്നും ഇനി നിയമ യുദ്ധത്തിന്റെ നാളുകളാണെന്നും വി.എസ് അച്യുതാന്ദൻ. നിയമപോപദേശം എന്ഗ്നിനെയും ഒപ്പിച്ചെടുത്ത് ഇയാൾക്ക്‌ മന്ത്രി കസേരയിൽ അങ്ങിനെ അധികനാൾ തുടരാൻ ആകില്ല. പാമോയിൽ കേസിൽ നടന്നതുപോലെയുള്ള യുദ്ധം ഈ കേസിലും നടക്കും.
കേസില്‍ നിന്ന് മാണി ഒരു കാരണവശാലും രക്ഷപ്പെടാന്‍ പോകുന്നില്ല. ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി വിമര്‍ശിച്ച സി.സി. അഗസ്റ്റിനാണ് മാണി പണം വാങ്ങിയതിന് തെളിവില്ലെന്ന് നിയമോപദേശം നല്‍കിയത്. ഇങ്ങനെ ഹൈക്കോടതിയുടെ വിമര്‍ശത്തിന് വിധേയനായ അഗസ്റ്റിനില്‍ നിന്ന് നിയമോപദേശം തേടിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.