തൃശൂര്‍ഃ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ സമയത്ത് ബാര്‍ ലൈസന്‍സ് അനുവദിക്കേണ്ടതുണ്ടോയെന്നതില്‍ തനിക്കും എതിര്‍പ്പുണ്ടെന്നും യു.ഡി.എഫില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു. ബുധനാഴ്ച നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് സര്‍ക്കാറിൻെറ നയമാണ്. ഇതിനെതിരെ കോടതിയില്‍ പോയാലും ബാറുടമകള്‍ക്ക് അനുകൂലമായിട്ടാവും വിധിയുണ്ടാവുക.