സൈനീക ക്യാമ്പിനെതിരേ വീണ്ടും ഭീകരാക്രമണം, നേതാക്കൾക്കെതിരേ രാജീവ് ഗാന്ധി വധം മോഡൽ ചാവേറുകളെ അയച്ചതായി റിപോർട്ട്

ജമ്മു കശ്‌മീരിലെ ബാരാമുള്ളയില്‍ സൈനികക്യാമ്പിനു നേരെ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ജബന്‍സ്‌പോറയിലെ 46 രാഷ്‌ട്രീയ റൈഫിള്‍സ് സൈനിക ക്യാമ്പിനു നേരെ വെടിവെപ്പ് ഉണ്ടായത്. സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു. രണ്ട്, ബി എസ് എഫ് ജവാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയെ മുച്ചൂടും മുടിക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാനെന്ന് റിപ്പോർട്ടുകൾ.
ഇന്ത്യക്കും ഇന്ത്യൻ നേതാക്കൾക്കുമെതിരേ വൻ തിരിച്ചടിക്ക് പാക്കിസ്ഥാൻ ഒരുങ്ങുന്നതായി റിപോർട്ട്. നേതാക്കളേ ലക്ഷ്യം വയ്ച്ച് ചാവേറുകളെ അയച്ചതായും റിപോർട്ടുകൾ ഉണ്ട്. ഇന്ത്യക്ക് അകത്തുനിന്നും ചാവേറുകളെ കണ്ടെത്തി ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളെ വകവരുത്താനും പാക്കിസ്ഥാൻ പരിപാടിയിടുന്നു. രാജീവ് ദാന്ധിയേ വധിച്ചത് മോഡൽ അക്രമമാണ്‌ ലക്ഷ്യം വയ്ക്കുന്നത്.
ഉറി ആക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണ രേഖ മറികടന്നുള്ള ഇന്ത്യയുടെ അക്രമണം ഇതുവരെ പാക്ക് അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാനെന്നാണ് ലഭിക്കുന്ന വിവരം.

തിരിച്ചടി നൽകാൻ ഭീകരവാദ ഗ്രൂപ്പുകൾ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. അതിർത്തിവഴി കൂടുതൽ ഭീകരർക്ക് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ പാക്കിസ്ഥാൻ അവസരം ഒരുക്കുന്നതായാണ് റിപ്പോർട്ട്. ജമ്മു കശ്മീരിനു പുറമെ പ്രധാന നഗരങ്ങളും രാഷ്ട്രീയ, ചലച്ചിത്ര പ്രമുഖരെയും വരെ ലക്ഷ്യം വയ്ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകുന്നു.

അതേസമയം, നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യപാക് പ്രവശ്യയിലെത്തി നടത്തിയ മിന്നലാക്രമണം പാകിസ്ഥാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അത്തരത്തിൽ ഇന്ത്യ ആക്രമണം നടത്തിയതായി അവർ സ്ഥിരീകരിച്ചിരുന്നുവെങ്കിൽ സൈനിക തിരിച്ചടിമാത്രമേ അവർക്ക് സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടാണ് അവർ ഇന്ത്യൻ ആക്രമണം തള്ളിയതെന്നും സർക്കാർ ഉദ്യോഗസ്ഥർ ആരോപിച്ചു. വിവരങ്ങൾ ലഭിച്ചതോടെ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ, പഞ്ചാബിലെ ദിനഗറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പോടെ ബലൂണുകൾ പറന്നെത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഉറുദുവിൽ ‘അയൂബിന്റെ വാൾ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്’ എന്നെഴുതിയ രണ്ടു ബലൂണുകളാണു ദിനനഗറിലെ ഗീസാൽ ഗ്രാമവാസികൾക്കു ലഭിച്ചത്.