ബിഗ് ബോസിലൂടെ തരംഗമായ താരമാണ് ബഷീര്‍ ബാഷി . ബഷീറിന് രണ്ടു ഭാര്യമാരുണ്ടെന്ന വാര്‍ത്ത വലിയ ചര്‍ച്ച ആയിരുന്നു. ഇവര്‍ ഇതിന്റെ പേരില്‍ വലിയ വിമര്ശനങ്ങള്‍ കേട്ടിരുന്നു. ഇതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ബഷീര്‍ ബഷി .
കഴിഞ്ഞ സീസണില്‍ 85 ദിവസങ്ങളാണ് ഞാന്‍ ബിഗ്ബോസില്‍ കഴിഞ്ഞത്. നല്ല അനുഭവങ്ങള്‍ അതിലുപരി നല്ല അവസ്ഥകള്‍ ആണ് അത് എനിക്ക് സമ്മാനിച്ചത്. അവിടെ നിന്നും എനിക്ക് നല്ല സുഹൃത്തുക്കളെ കിട്ടി, രഞ്ജിനി ചേച്ചി അനൂപേട്ടന്‍, അര്‍ച്ചന, ദീപന്‍ അങ്ങിനെ നല്ല സുഹൃത്തുക്കളെയും ഒപ്പം വെറുപ്പ് വാങ്ങി തരുകയും ചെയ്ത ഒരിടമായിരുന്നു അവിടം. ഇന്നും ഇവരില്‍ പലരുമായി എനിക്ക് നല്ല ബന്ധം തന്നെയാണ്.
ഭാര്യമാര്‍ക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളില്‍ താരങ്ങളും ആണ്. താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പന്‍ വിജയം ആയിരുന്നു. ഇതില്‍ പ്രധാന വേഷത്തില്‍ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു. ഞാന്‍ ഭാര്യമാരും എന്റെ കുട്ടികളുമായി ഒരു വീട്ടില്‍ കഴിയുന്നത് എന്ന് പറയുമ്പോള്‍ പലര്‍ക്കും അതിശയമാണ് എന്നാണ് താരം പറയുന്നത്. രണ്ടാം ഭാര്യയുമായി ഉള്ള വിവാഹ വാര്‍ഷികവും മൂവരും ചേര്‍ന്നാണ് ആഘോഷിച്ചത്. ഞങ്ങള്‍ തമ്മില്‍ യാതൊരു വിധ പിണക്കമോ വഴക്കോ ഇല്ല എന്നും എന്റെ ഭാര്യമാര്‍ക്ക് പോലും ഇല്ലാത്ത പ്രശ്‌നങ്ങള്‍ ആണ് നാട്ടുകാര്‍ക്ക് ഉള്ളതെന്നും ബഷീര്‍ ബാഷി പറയുന്നു.