ഞാന്‍ ഒരു ക്രിസ്ത്യാനിയായിരുന്നു; പേര് ജോസ്‌വിന്‍ ജോണി, വെളിപ്പെടുത്തലുമായി ബഷീര്‍ ബഷിയുടെ ഭാര്യ

ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ബഷീര്‍ ബഷി. റിയാലിറ്റി ഷോയ്ക്ക് ശേഷം താരം സോഷ്യല്‍ മീഡിയയിലടക്കം സജീവമായി രംഗത്തുണ്ട്. രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് ബഷീറിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് പല ഭാഗത്ത് നിന്നും ഉയര്‍ന്നു വന്നത്. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമായുണ്ട്. സന്തോഷകരമായ ഈ ലൈഫിന് പിന്നില്‍ കാരണം തന്റെ ആദ്യഭാര്യയായ സുഹാനയാണെന്നാണ് പലപ്പോഴു ം ബഷീര്‍ തുറന്നു പറഞ്ഞിട്ടുള്ളത്. സുഹാന പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.താന്‍ ഒരു ക്രിസ്ത്യാനിയായിരുന്നെന്നാണ് സുഹാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സുഹാന തൻ്റെ യഥാർത്ഥ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. ജോസ്‌വിൻ സോണി എന്നാണ് തൻ്റെ പേരെന്നാണ് സുഹാന പറയുന്നത്. സ്കൂൾ മുതൽ തുടങ്ങിയ പ്രണയത്തിനൊടുവിൽ കോളജ് കാലഘട്ടത്തിലാണ് ഇരുവരും വിവാഹിതരാകുന്നത്. 11 വർഷത്തെ വിവാഹബന്ധവും 15 വർഷത്തെ പ്രണയബന്ധവുമാണ് ഞങ്ങൾക്കിടയിൽ ഉള്ളതെന്ന് സുഹാന പറയുന്നു.

Loading...

‘ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർച്ച ആളാണ് ഞാൻ. വീട്ടിൽ എനിക്ക് അച്ഛൻ, അമ്മ, അനിയൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. എൻ്റെ മോൾക്ക് ഒരു വയസുള്ളപ്പോൾ എൻ്റെ അമ്മ മരിച്ചു. ഇപ്പോ അച്ഛനും സഹോദരനുമാണുള്ളത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് പറയുന്നത്, പ്രേമിച്ച ആളെ തന്നെ വിവാഹം ചെയ്യാൻ സാധിച്ചു എന്നതാണ്.’- സുഹാന പറയുന്നു.