താനും ശ്രിയയും ഒരുമിച്ച് താമസം തുടങ്ങിയപ്പോൾ നിരവധി അപവാദങ്ങള്‍ പ്രചരിച്ചിരുന്നു: ബിഗ് ബോസില്‍ തനിക്ക് അവസരം ലഭിച്ചപ്പോള്‍ അത് നശിപ്പിക്കാന്‍ ശ്രമിച്ചു: പണം ചോദിച്ച് ബ്ലാക്‌മെയില്‍ ചെയ്തിരുന്നു: വെളിപ്പെടുത്തലുമായി ബഷീർ ബഷി

മിനിസ്ക്രീൻ അവതാരകയാണ് ശ്രീയ അയ്യരുടെ വെളിപ്പെടുത്തലിലൂടെ പുതിയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് ബി​ഗ്ബോസ് താരം ബഷീർ ബഷി. തകര്‍ന്ന പ്രണയമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നാണ് ശ്രീയ ഷോയില്‍ തുറന്നു പറഞ്ഞിരുന്നു. തകര്‍ന്ന പ്രണയകഥയെ ക്കുറിച്ച് സോഷ്യൽമീഡിയ അന്വേഷിച്ചിറങ്ങിയപ്പോൾ അത് ബഷീറുമൊത്തുള്ളതാണെന്നാണ് പ്രേക്ഷകര്‍ തീരുമാനിച്ചിരുന്നു. ശ്രീയയുടെ വീഡിയോ വളരെ വേ​ഗമാണ് വൈറലായത്.

എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബഷീർ ബഷി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബന്ധമാണ് തനിക്കും ഭാര്യ സുഹാനയ്ക്കും ശ്രീയയുമായി ഉണ്ടായിരുന്നതെന്നാണ് ബഷീർ പറയുന്നത്. പരിചയപ്പെട്ട ശേഷം തങ്ങളോട് വലിയ സൗഹൃദത്തിലായിരുന്നു, പേര്‍സണല്‍ പ്രശ്‌നങ്ങളും വീട്ടിലെ പ്രശ്‌നങ്ങളും തങ്ങളോട് പങ്കുവച്ചിരുന്നുവെന്നും ബഷീർ വ്യക്തമാക്കുന്നു. തുടർന്ന് തങ്ങൾ ഒരുമിച്ചായിരുന്നു താമസമെന്നും പറയുന്നു.

Loading...

ഒരുമിച്ച് താമസം തുടങ്ങിയപ്പോൾ നിരവധി അപവാദങ്ങള്‍ പ്രചരിച്ചിരുന്നുവെന്നും തന്റെയും സുഹാനയുടേയും വീട്ടില്‍ അത് പ്രശ്‌നമായിരുന്നുവെന്നും ബഷീർ പറയുന്നു. പിന്നീട് ശ്രീയ തങ്ങളോട് പറഞ്ഞതൊക്കെ കളവുകളാണെന്ന് മനസിലാക്കാന്‍ തങ്ങള്‍ വൈകി പോയി. വലിയ പ്രശ്‌നമുണ്ടാക്കി ആയിരുന്നു അന്ന് വീട് വിട്ട് ഇറങ്ങിയതെന്നും ബഷീർ പറഞ്ഞു. ബിഗ് ബോസില്‍ തനിക്ക് അവസരം ലഭിച്ചപ്പോള്‍ അത് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പണം ചോദിച്ച് ബ്ലാക്‌മെയില്‍ ചെയ്തിരുന്നു എന്നും ബഷീര്‍ കൂട്ടിചേര്‍ത്തു. ഇപ്പോള്‍ ഇത്തരത്തിലുള്ള അപവാദം പ്രചരിപ്പിക്കുന്നതിന്റെ കാരണമെന്ന് തനിക്ക് അറിയില്ലെന്നും ബഷീർ പറഞ്ഞു.