പതിനെട്ട് ദിവസത്തെ രണ്ടു ഭാര്യമാരുമൊത്തുള്ള യാത്ര പൊളിച്ചു; ‘ ബഷീര്‍ ബഷി ‘

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോഴാണ് ബഷീര്‍ ബഷിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. വെള്ളാരംകണ്ണുകളുമായെത്തിയ ബഷീര്‍വളരെ പെട്ടെന്നാണ് മറ്റുള്ളവരുമായി അടുത്തത്. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവര്‍ക്ക് കൃത്യമായ മറുപടിയും അദ്ദേഹം നല്‍കിയിരുന്നു.

തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ബഷീര്‍ ബഷി സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കുടുംബവുമൊത്ത് യാത്ര പോയ വിശേഷങ്ങളാണ് താരം ആരാധകരുമായി പങ്കുവെച്ചത്.
‘പതിനെട്ട് ദിവസത്തെ യാത്രയായിരുന്നു അത്. ബഷീറും ഭാര്യമാരും ഇപ്പോള്‍ സന്തോഷത്തിലാണ്. തങ്ങളുടെ ഡ്രീം ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര പോയ ത്രില്ലിലാണ്. മണാലിയിലേക്ക് റോഡ് ട്രിപ് പണ്ടു മുതലുള്ള ആഗ്രഹമായിരുന്നു. എന്നാലും ഇത്തവണ പ്ലാന്‍ ചെയ്തത് ലഡാക് വരെ പോകണം എന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍ കനത്ത മഞ്ഞുവീഴ്ച കാരണം ലഡാക്കിലേക്കുള്ള റോഡ് അടച്ചിരുന്നു. വാഗാ ബോര്‍ഡര്‍ വരെ പോകാന്‍ സാധിച്ചുള്ളൂ. നാട്ടില്‍ നിന്നും യാത്ര ആരംഭിച്ചപ്പോള്‍ തന്നെ കാലാവസ്ഥ മോശമാണെന്നും ലഡാക്കിലേക്കുള്ള സന്ദര്‍ശനം നിരോധിക്കുമെന്നും സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. അത് പ്രതീക്ഷിച്ചായിരുന്നു യാത്രയെന്നും ബഷീര്‍ പറയുന്നു. എന്നാലും ഞങ്ങളുടെ സ്വപ്നം മണാലി ട്രിപായിരുന്നു അവിടം സന്ദര്‍ശിക്കാനായി.

Loading...

ഞാനും സുഹാനയും മഷൂറയും മോളും രണ്ടു വയസ്സുള്ള മകനും ഒപ്പം ചേര്‍ന്നായിരുന്നു യാത്ര. ഞങ്ങളുടെ ആകെ പേടി രണ്ടുവയസ്സുകാരന്‍ മകനെ ഓര്‍ത്തായിരുന്നു. അവിടുത്തെ കാലാവസ്ഥകൊണ്ടു ബുദ്ധിമുട്ടുമോ എന്നൊക്കെയായിരുന്നു ടെന്‍ഷന്‍. യാത്രയില്‍ അങ്ങനെയെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കില്‍ അവരെ നാട്ടിലേക്ക് ഫ്ളൈറ്റില്‍ കയറ്റിവിടാനായിരുന്നു കരുതിയെതെന്നും ബഷീര്‍ പറയുന്നു. ദൈവാനുഗ്രഹം കൊണ്ടു എല്ലാം ശുഭകരമായി അവസാനിച്ചു.

അവന് ആരോഗ്യകരമായി യാതൊരു പ്രശ്നവും ഉണ്ടായില്ല. യാത്ര ശരിക്കും അടിച്ചുപൊളിച്ചു. ഞങ്ങളുടെ ബിഎം ഡബ്ല്യൂവിലായിരുന്നു യാത്ര. ഫാമിലി ഒപ്പമുള്ളതുകൊണ്ടു വളരെ കരുതലോടുകൂടിയ യാത്രയായിരുന്നു. പകല്‍ മാത്രമേ യാത്രയുണ്ടായിരുന്നുള്ളൂ. രാത്രി 9 മണിക്ക് എവിടെയാണോ എത്തിയത് അവിടെ മുറി എടുത്ത് തങ്ങും. പിറ്റേ ദിവസം വീണ്ടും യാത്ര തുടങ്ങും ഇതായിരുന്നു പദ്ധതി. പോകുന്ന യാത്രയില്‍ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ആസ്വദിച്ചു. ഹൈദരബാദ് ഫിലിം സിറ്റി, താജ്മഹല്‍ പഞ്ചാബിലെ ഗോള്‍ഡന്‍ ടെംബിള്‍ അങ്ങനെ കാഴ്ചകള്‍ നിരവധി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റി, കാഴ്ചയില്‍ കൗതുകമായി തോന്നി. ഏകദേശം 2000 ഏക്കര്‍ സ്ഥലത്തായാണ് പരന്നു കിടക്കുന്നത്. അനശ്വര പ്രണയത്തിന്റെ ഉദാത്ത നിര്‍മിതികളിലൊന്നായി ലോകം വാഴ്ത്തിപ്പാടുന്ന താജ്മഹലിന്റെ കാര്യം പറയേണ്ടതില്ല, ശരിക്കും അദ്ഭുതമായി തോന്നിയെന്നും ബഷീര്‍ ബഷി പറഞ്ഞു.’

തന്നെ ആരും അനുകരിക്കരുതെന്നാണ് പറയാനുള്ളത്. ചിലരൊക്കെ ഫോണില്‍ വിളിച്ച്‌ രണ്ട് വിവാഹത്തെക്കുറിച്ച്‌ ചോദിക്കാറുണ്ട്. ആരും തന്നെ കണ്ട് പഠിക്കരുതെന്നുമാണ് പറയാനുള്ളത്. എല്ലാവരും സുഹാനയും മഷൂറയുമല്ല. ഞങ്ങളുടെ മനസ്സ് ഒരേപോലെ ആയതുകൊണ്ടാണ് ഇങ്ങനെ പോകുന്നത്. നിങ്ങള്‍ കരുതുന്ന പോലെയുള്ള ജീവിതമായിരിക്കില്ല വരാന്‍ പോകുന്നതെന്നും അദ്ദേഹം പറയുന്നു.