Business Markets

ബാറ്റയും പണി തന്നു; ബാറ്റയുടെ ലേബലില്‍ വിറ്റഴിക്കുന്നത് ചൈനീസ് ചെരുപ്പ്; കൊള്ളലാഭം കൊയ്യുന്നത് ഉപഭോക്താവിനെ വിഡ്ഢികളാക്കി; വിലയിലും കൃത്രിമം

കോട്ടയം: ഒരു ചെരുപ്പ് വാങ്ങണം, അതും നല്ല ബ്രാന്‍ഡ് തന്നെ വേണമെന്നും നിര്‍ബന്ധം. ഇത്തരക്കാര്‍ ആദ്യം പോവുക ബാറ്റയിലേക്കാണ്. കാരണം മറ്റൊന്നുമല്ല ആ ലേബലില്‍ ഉള്ള വിശ്വാസം. മുന്തിയ വിലയിലുള്ള ചെരുപ്പും വാങ്ങി ബാറ്റയുടെ ചെരുപ്പാണെന്ന് പറഞ്ഞു നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ നിങ്ങള്‍ ചെരുപ്പിന്റെ പ്രൈസ് ടാഗ് ഒന്നു പരിശോധിക്കൂ അപ്പോള്‍ മനസിലാകും ബാറ്റയുടെ കള്ളത്തരങ്ങള്‍.ഉപഭോക്താവിന്റെ കണ്ണില്‍ പൊടിയിട്ട് ബാറ്റ കയ്യുന്ന കൊള്ള ലാഭം ഊഹിക്കാവുന്നതിലും മുകളില്‍. 2499 രൂപ വിലമതിക്കുന്ന ചെരുപ്പിന്റെ യഥാര്‍ഥ നിര്‍മാതാവ് ചൈനീസ് കമ്പനി.

“Lucifer”

ചൈനയിലെ യന്‍ജിയാങ് ജില്ലയിലെ തായ്മ ഷൂസ് കോ ലിമിറ്റഡ് നിര്‍മിക്കുന്ന ചെരുപ്പാണ് ബാറ്റയുടേതാണെന്ന ലേബലില്‍ മുന്തിയ വിലയ്ക്ക് ഷോറൂമിലൂടെ വിറ്റഴിക്കുന്നത്. ചൈനീസ് കമ്പനിയുടെ ഇന്ത്യയിലെ വിതരണക്കാരാണ് ബാറ്റ കമ്പനിയെന്നും ലേബലില്‍ വ്യക്തമാക്കുന്നു.1999 രൂപയുടെ ചെരുപ്പിന്റെ നിര്‍മാതാവ് മറ്റൊരു ചൈനീസ് കമ്പനിയും. കോട്ടയത്തെ ബാറ്റയുടെ ഷോറൂമില്‍ കയറിയിറങ്ങിയ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചത് ഭൂരിഭാഗവും ചൈനീസ് ഉത്പന്നം തന്നെ. ചൈനീസ് കമ്പനിയുടെ ചെരുപ്പ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെചെരുപ്പില്‍ ബാറ്റ എന്ന് പ്രിന്റ് ചെയ്താണ് തങ്ങളുടെ സ്വന്തം പ്രോഡക്ടാണെന്ന വ്യാജേന മുന്തിയ വിലയ്ക്ക വില്‍ക്കുന്നത്. നിലവില്‍ ബാറ്റ ഷോറൂമില്‍ 25 ശതമാനം മാത്രമാണ് കമ്പനി പ്രോഡക്ട് .
ബാക്കി ചൈനീസ് ഉത്പന്നവും മറ്റു ഇന്ത്യന്‍ ഉത്പന്നവുമാണെന്ന് വ്യക്തം. എന്നാല്‍ വാങ്ങുന്ന വിലയോ ബാറ്റയുടെ ചെരുപ്പിന്റെ അതേ വില. വഴിയോരങ്ങളില്‍ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന ചെരുപ്പാണ് കൃത്രിമത്തിലൂടെ ബാറ്റ ഉപഭോക്താവിന് നല്‍കി കൊള്ള ലാഭം കൊയ്യുന്നതെന്ന് സാരം.

വിലയില്‍ കാണിക്കുന്നതും വന്‍ ക്രതൃമമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി. ബാറ്റയുടെ കിഡ്‌സ് ബ്രാന്‍ഡായ ബബിള്‍ ഗമ്മേര്‍സ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മോഡല്‍ നമ്പര്‍-361-4095 ചെരുപ്പില്‍ പ്രിന്റ് ചെയ്തിരിക്കുന്നത് 449 രൂപയാണ് (എല്ലാ ടാക്‌സും ഉള്‍പ്പെടെയാണിത്)എന്നാല്‍ ടാഗ് പ്രൈസ് 499 രൂപയും.ഇത്തരത്തില്‍ ഉപഭോക്താവിനെ വിശ്വാസത്തിലെടുത്താണ് ഇവര്‍ കച്ചവടം നടത്തുന്നത്.
കുത്തക മുതലാളികള്‍ സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്യുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. നിരവധി വസ്ത്രശാലകള്‍ക്കെതിരെ ഇതിനോടകം പ്രതിഷേധം ഉയര്‍ന്നു. ഇതിനിടയിലാണ് ബാറ്റയുടെ കള്ളത്തരങ്ങള്‍ പുറംലോകം അറിഞ്ഞു തുടങ്ങുന്നത്.

Related posts

തൃശൂര്‍ ജില്ലയിലെ ആദ്യത്തെ പ്രൈമറി സ്‌കൂള്‍ ഫുട്‌ബോള്‍ മേള വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി വിതരണം ചെയ്തു

pravasishabdam online sub editor

ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രീലങ്കയിലേക്ക്

subeditor

തീപിടിക്കാൻ സാധ്യത; പ്രമുഖ കമ്പനിയുടെ ചാർജറുകൾ തിരിച്ചെടുക്കുന്നു

ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോള്‍ യുഎഎഫ്‌സി ജേതാക്കളായി

വാട്‌സ്ആപ്പ് സ്ഥാപകന്‍ ഫേസ്ബുക്കില്‍ നിന്നും രാജിവച്ചു

subeditor12

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് മികച്ച നേട്ടത്തില്‍

subeditor

ഫെഡറൽ ബാങ്കിന്റെ ഐ.എഫ്.എസ്.സി ബാങ്കിംഗ് യൂണിറ്റ് ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് – സിറ്റിയിൽ

subeditor

ഇന്ത്യ പോസ്റ്റ് ബാങ്ക് : 50 രൂപയുണ്ടോ, രാജ്യം മുഴുവൻ ഇടപാട് നടത്താവുന്ന ബാങ്കിൽ അക്കൗണ്ട് എടുക്കാം

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ്

subeditor12

ബാങ്ക് അക്കൗണ്ട്: പേരുമാറ്റം എളുപ്പമാക്കാന്‍ നടപടി

subeditor

ഗൂഗിളിന് റെക്കോർഡ് തുക പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍

subeditor12

പുതിയ ടൊയോട്ട ഇന്നോവ വിശദാംശങ്ങൾ പുറത്ത്

subeditor

Leave a Comment