സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദിച്ചു; മകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി പരാതിയുമായി യുവതി

തിരുവനന്തപുരം. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും കുടുംബവും ക്രൂരമായി പീഡിപ്പിക്കുന്നതായി പരാതി. തിരവനന്തപുരം വെഞ്ഞാറമൂട്ടിലാണ് ഈ ക്രൂരത. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് അക്ബര്‍ ഷായാണ് യുവതിയെ ആക്രമിക്കുന്നത്. ഇയാള്‍ യുവതിയെ കമ്പുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുമെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പോലീസ് കേസ് എടുക്കുവാനോ അന്വേഷിക്കുവാനോ ഇതുവരെ തയ്യാറായിട്ടില്ല.

രാഷ്ട്രീയ ബന്ധങ്ങളാണ് പോലീസ് കേസ് അട്ടിമറിക്കുന്നതിലേക്ക് പോയതെന്ന് യുവതി ആരോപിക്കുന്നു. അക്ബര്‍ തന്നെയും മകളെയും റോഡിലൂടെ വലിച്ചിഴച്ചുവെന്നും വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്നും യുവതി പറയുന്നു. തന്റെ മകളുടെ മുന്നില്‍ വെച്ച് അക്ബര്‍ നഗ്നത പ്രദര്‍ശിപ്പിക്കാറുണ്ടെന്നും. ഇത് പലപ്പോഴും താക്കീത് ചെയ്തുവെങ്കുലും ഭര്‍ത്താവില്‍ മാറ്റം ഉണ്ടാക്കിയിട്ടില്ലെന്നും യുവതി പറയുന്നു.

Loading...

അതേസമയം സ്ത്രീധനം കുറഞ്ഞുവെന്ന് ആരോപിച്ച് ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരിയും തന്നെ ഉപദ്രവിച്ചതായും വിവാഹത്തിന് ശേഷം തന്നെ ആദ്യമായി മര്‍ദ്ദിച്ചത് ഭര്‍തൃമാതാവാണെന്നും യുവതി പറഞ്ഞു. ഇത്രയും നാള്‍ എല്ലാം സഹിച്ചു. തന്റെ വീട്ടുകാര്‍ പലവട്ടം പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചു. എന്നാല്‍ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിഞ്ഞില്ലെന്ന് യുവതി പറയുന്നു. അക്ബര്‍ ഷാ സിപിഐ പ്രവര്‍ത്തകനാണ് ഈ സ്വാധീനം ഉപയോഗിച്ചാണ് കേസ് അട്ടിമറിക്കുന്നതെന്നും യുവതി പറയുന്നു.