ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് : പ്രതികള്‍ക്ക് തോക്ക് എത്തിച്ചത് രവി പൂജാരിയുടെ സംഘം

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ പാരതികള്‍ക്ക് വെടിവെയ്ക്കാനുള്ള തോക്ക് എത്തിച്ചത് രവി പൂജാരിയുടെ സംഘമെന്ന് ക്രൈംബ്രാഞ്ച്. കൃത്യത്തിന് മുമ്ബ് തോക്ക് ഉപയോഗിച്ച് പരിശീലനവും നല്‍കിയിരുന്നു. ഏഴ് തവണയോളമാണ് പ്രതികള്‍ ഈ തോക്ക് ഉപയോഗിച്ച് പരിശീലനം നേടിയത്. അതിനുശേഷമാണ് ബ്യൂട്ടി പാര്‍ലറിന് മുന്നിലെത്തി രണ്ടു തവണ പ്രതികള്‍ വെടിവെച്ചത്. ഇതോടൊപ്പം വൈരാഗ്യമുണ്ടായിരുന്ന യുവാവിനേയും സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്തശേഷം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കൊച്ചിയിലെ അതീവ് സുരക്ഷാ മേഖലയില്‍ ആയിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വെടിയുതിര്‍ക്കുന്നതിന് ഇരുവര്‍ക്കും 30,000 രൂപയുടെ ക്വട്ടേഷനാണ് നല്‍കിയതെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Loading...