ലക്ഷദ്വീപില്‍ ബീഫ് നിരോധനം നടപ്പാക്കാന്‍ കേന്ദ്ര സര്‍കാര്‍ നീക്കം

 ലക്ഷദ്വീപില്‍ ബീഫ് നിരോധനം നടപ്പാക്കാന്‍ കേന്ദ്ര സര്‍കാര്‍ നീക്കം. ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021 എന്ന പേരില്‍ നിയമത്തിന്റെ കരട് പുറത്തിറക്കി. പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നതും ഗോമാംസം കൈവശം വെക്കുന്നതും കുറ്റകരമാവും.

പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യുന്നതിന് പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തില്‍ പറയുന്നു. ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ശിക്ഷ എന്ന നിയമം താമസിയാതെ നടപ്പിലാക്കും.

Loading...