ബീഫ് ഫെസ്റ്റീവല്‍ 16 വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തു.

ഇന്നു രാവിലെ ഹൈദ്രാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റീയിലെ പതിനാറ് വിദ്യാര്‍ത്ഥികളെ പോലീസ്  അറസ്റ്റി ചെയ്തു. കോടതി വിധി ധിക്കരിച്ചു ബീഫ് ഫെസ്റ്റീവല്‍ നടത്തിയതിനാണു പോലീസ് അറസ്റ്റു ചെയ്തതു.  ‘ബീഫ് ‘ നോട്  ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയ കൂട്ട ഓട്ടവും പോലീസ് ഇടപെട്ടു തടഞ്ഞു.

beef_run

Loading...

എന്നാല്‍ ഇന്നത്തെ ബീഫ് ഫെസ്റ്റീവലിനെ എതിരെ ‘പശു സരംക്ഷണ ദിവസം’ ആയി ആചരിക്കാന്‍ ബി.ജെ.പി അനുഭാവമുള്ള സഘടനകള്‍ ആഹ്വാനം ചെയ്തു. അവരുടെ നേതാവായ രാജാ സിങ്ങിനെയും പോലീസ് വീട്ടു തടങ്കലിലാക്കി. വര്‍ഗീയ സഘര്‍ഷം ഒഴിവാക്കാനാണു ഇരു കൂട്ടര്‍ക്കും എതിരെ നടപടി എടുത്തതെന്നു പോലീസ് പറയുന്നു.

ഒസ്മാനിയ യൂണിവേഴ്സിറ്റീ പോലീസിന്റെ കനത്ത ബന്ദവസ്സിലാണു. എവിടേയും പോലീസ് ബാരിക്കേഡുകള്‍ കാണാം. ഇതു സര്‍വകലാശാലയാണോ അതോ പട്ടാള ക്യാമ്പാണോ എന്നു സംശയം തോന്നുമെന്ന നിലയിലാണു പോലീസിന്റെ നടപടികളെന്നു ഇടതുപക്ഷ ചിന്തകര്‍ കുറ്റപെടുത്തുന്നു.

അതേ സമയം എന്തു കഴിക്കണം എന്നുള്ളതു ഒരു വ്യക്തിയുടെ അവകാശമാണെന്നാണു ബീഫ് ഫെസ്റ്റീവലിനെ അനുകൂലിച്ച വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇവര്‍ ബീഫ് ബിരിയാണിയും കബാബും ഉണ്ടാക്കി സര്‍വകലാശാലയില്‍ വിതരണം ചെയ്തു എന്നാണു പോലീസ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ എടുത്തിരിക്കുന്ന കുറ്റം. ബീഫ് ക്യാപസില്‍ കോടതി നിരോധിച്ചിട്ടുണ്ടു.

തെലുങ്കാന പ്രക്ഷോഭസമയത്തു വളരെ പ്രഷുബ്ദമായിരുന്നു ഒസ്മാനിയ യൂണിവേഴ്സിറ്റീ. ഹൈദ്രാബാദിലെ എല്ലാ മുന്നേറ്റങ്ങള്‍ക്കും ഹൈദ്രാബാദിലെ പുരാതന യൂണിവേഴ്സിറ്റീയായ ഒസ്മാനിയ വേദിയായിട്ടുണ്ടായിരുന്നു എന്നതാണു ചരിത്രം.