ബീഫിന്റെ കള്ളക്കടത്ത് അതിര്‍ത്തി സുരക്ഷയുടെ ഭാഗം. ബംഗ്ലാദേശികളുടെ ബീഫിന്റെ ഉപയോഗം കുറയ്ക്കുവാന്‍ അങ്ങോട്ട് കടത്തുന്ന ബീഫ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് തടയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്.
ബംഗ്ലാദേശിലേക്കുള്ള ബീഫിന്റെ കള്ളക്കടത്ത് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്‌എഫ്) തടയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യാ–ബംഗ്ലാദേശ് അതിര്‍ത്തി വഴിയുള്ള ബീഫ് കടത്തിന് ബിഎസ്‌എഫ് അവസാനം കാണണം. എങ്കില്‍ മാത്രമേ അവിടെയുള്ളവരുടെ ബീഫ് കഴിപ്പ് കുറയ്ക്കാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോള്‍ ബംഗ്ലാദേശില്‍ ബീഫിന് 30% വരെ വില കൂടിയിരിക്കുകയാണ്. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നു ബീഫിന്റെ കടത്ത് നടക്കാന്‍ സാധ്യതയുണ്ട്. അതു തടയണം. അങ്ങനെയെങ്കില്‍ ബംഗ്ലാദേശില്‍ ബീഫ് വില 70–80% വരെ ഉയരും. സ്വാഭാവികമായും അവിടെയുള്ളവര്‍ ബീഫ് കഴിക്കുന്നത് കുറയ്ക്കാന്‍ സാധിക്കും. 2014ല്‍ ഏതാണ്ട് 17 ലക്ഷം പശുക്കളെയാണ് ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് കടത്തിയതെന്ന് രാജ്‌നാഥ് പറഞ്ഞു.
ഗോവധ നിരോധനത്തെ അനുകൂലിച്ച് രാജ്‌നാഥിന്റെ പ്രസ്‌താവന വന്നതിനു പിന്നാലെയാണ് പുതിയ അഭിപ്രായ പ്രകടനം. രാജ്യത്തെമ്പാടും ഗോവധം നിരോധിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിനാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്.