ഗോവധം! മഹാരാഷ്ട്രയിൽ 150 കിലോ ഇറച്ചിപിടികൂടി, 3 പേർക്കെതിരെ കേസ്

മലേഗാവ്: ഇറച്ചിക്കായി പശുക്കിടാവിനെ അറുത്തതിന് മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ഗോവധം നിരോധിച്ചശേഷം സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന കേസാണിത്. ആസിഫ്, ഹമീദ്, റഷീദ് പാണ്ഡ്യ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബജ്രങ്ക്‌വാടി പ്രദേശത്തെ ആളൊഴിഞ്ഞ വീട് റെയ്ഡ് ചെയ്ത ആസാദ് നഗര്‍ പോലീസാണ് പശുക്കിടാവിനെ അറുത്തതായി കണ്ടെത്തിയത്. 150 കിലോ ഇറച്ചിയും വീട്ടില്‍നിന്ന് പോലീസ് പിടിച്ചെടുത്തു. പശുക്കിടാവിനെ അറുത്ത മൂന്നുപേരും ഓടി രക്ഷപെട്ടു. മഹാരാഷ്ട്രാ മൃഗസംരക്ഷണ നിയമ ഭേഗതി പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Loading...