ബീന ആന്റണിയും മനോജും കുടുംബകോടതിയിലേക്ക്.. സംഭവം ഇങ്ങനെ..

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് മനോജും ബീനയും. അഭിനയജീവിതവുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാനായി തീരുമാനിച്ചത്. തുടക്കത്തിലെ എതിര്‍പ്പുകളെയെല്ലാം കാറ്റില്‍ പറത്തിയാണ് ഇരുവരും വിവാഹിതരായത്

വിവാഹത്തിന് ശേഷവും മിനിസ്‌ക്രീനില്‍ സജീവമാണ് ഇരുവരും. ഒരുമിച്ചും അല്ലാതെയുമായി നിരവധി പരമ്പരകളിലാണ് ഇരുവരും അഭിനയിക്കുന്നത്. മകനായ ശങ്കരുവും ഇടയ്ക്ക് ഇവര്‍ക്കൊപ്പമെത്താറുണ്ട്. മാതൃകാ ദമ്പതികളായാണ് പലരും ഇവരെ വിശേഷിപ്പിക്കാറുള്ളത്.

Loading...

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിച്ചെത്തുകയാണ് ഇരുവരും.ഹാസ്യപശ്ചാത്തലത്തിലൊരുക്കുന്ന കുടുംബ കോടതിയുമായാണ് ഇരുവരും എത്തുന്നത്. അളിയന്‍ വേഴ്സ് അളിയനിലൂടെ ശ്രദ്ധേയനായ രാജേഷ് തലച്ചിറയാണ് പരമ്പര സംവിധാനം ചെയ്യുന്നത്. കൈരളി ചാനലിലാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്.

കുടുംബ പശ്ചാലത്തിലൊരുക്കുന്ന പരമ്പരയില്‍ ഭാര്യഭര്‍ത്താക്കന്‍മാരായിത്തന്നെയാണ് ഇരുവരും എത്തുന്നത്. അഡ്വക്കേറ്റ് ശശീന്ദ്രനായാണ് മനോജ് എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയായ ജമന്തിയുടെ റോളിലാണ് ബീന ആന്റണിയുടെ വരവ്. സീരിയസ് കഥാപാത്രങ്ങളായാലും കോമഡിയായാലും അത് തങ്ങളില്‍ ഭദ്രമായിരിക്കുമെന്ന് ഇരുവരും നേരത്തെ തന്നെ തെളിയിച്ചതാണ്.മെയ് 20 മുതല്‍ പരമ്പര സംപ്രേഷണം ചെയ്ത തുടങ്ങും.