വ്യത്യസ്തമായ ബിയര്‍ യോഗയെക്കുറിച്ച് കൂടുതല്‍ അറിയാം- വീഡിയോ

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന വിവിധതരം യോഗാഭ്യാസ രിതികളുണ്ട്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്.
എന്നാല്‍ വ്യത്യസ്തമായ ബിയര്‍ യോഗയെക്കുറിച്ചു അറിയാമോ?

സംഗതി സത്യമാണ്.  ജര്‍മ്മനിയിലെ ഒരു ബിയര്‍ പാര്‍ലറില്‍ നിന്നാണ് തുടക്കം. എന്നാല്‍ ഇപ്പോള്‍ ലോക വ്യാപകമായി ബിയര്‍ യോഗ ചെയ്യപ്പെടുന്നു. ആസനമുറകള്‍ ചെയ്യുന്നതോടൊപ്പം ബിയറും നുണയാമെന്നതാണ് ബിയര്‍ യോഗയുടെ പ്രത്യേകത. ആസനങ്ങള്‍ക്കിടയില്‍ ബിയര്‍ കുപ്പി ശരീരത്തില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തുക, യോഗ ചെയ്യുന്നതിനിടെ കുപ്പിയില്‍നിന്ന് ബിയര്‍ നുണയുക എന്നിവയെല്ലാമാണ് ബിയര്‍ യോഗയുടെ രീതി.

Loading...

യോഗയും ബിയറും കൂട്ടിച്ചേര്‍ക്കുന്നതിന്റെ ആധികാരികത ചോദ്യം ചെയ്യും മുമ്പ് വിദഗ്ധര്‍ പറയുന്നത് കേള്‍ക്കുക. കലോറി കൂടുതലാണെങ്കിലും ഹൃദയാഘാതം കുറയ്ക്കാനും പ്രമേഹം തടയാനും ബിയര്‍ സഹായിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റായ വേദ ഗവ്ഹാനെ പറയുന്നു. മാരത്തോണ്‍ ഓട്ടക്കാര്‍ക്കും മറ്റും ക്ഷീണം തീര്‍ക്കാനായും ഇത് ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് ബിയറും യോഗയും ചേര്‍ന്നാല്‍ ശരീരത്തിന് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

വീഡിയോ കാണാം: