യാചകൻ ക്ഷേത്രത്തിന് നൽകിയത് എട്ട് ലക്ഷം രൂപ, കാരണം വ്യക്തമാക്കി 73കാരൻ

യാഡി റെഡ്ഢി എന്ന ആൾ കഴിഞ്ഞ ഏഴ് വർഷമായി ഭിക്ഷ എടുത്ത് വരിക ആയിരുന്നു. ഏഴ് വർഷം കൊണ്ട് ഭിക്ഷ യാചിച്ച് നേടിയ തുക മുഴുവൻ അദ്ദേഹം ഇപ്പൊൾ ക്ഷേത്രത്തിന് ദാനം ചെയ്തു. വിജയവാഡ കാരൻ ആണ് 73 കാരനായ ഇദ്ദേഹം. ആയി ബാബ ക്ഷേത്രത്തിൽ എട്ട് ലക്ഷം രൂപ ആണ് യാഡി റെഡ്ഢി നൽകിയത്.

കഴിഞ്ഞ 40 വർഷമായി ഇയാള് റിക്ഷ വളിച്ചാണ് ജീവിച്ചിരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെ പിന്നീട് ഇൗ തൊഴിൽ ചെയ്യാൻ സാധിക്കാതെ വന്നു. ഇതോടെ ആണ് യാചിച്ച് ജീവിക്കാൻ തീരുമാനിച്ചത്.

Loading...

നേരത്തെ റിക്ഷ കാരണയി ജോളി ചെയ്തിരുന്ന സമയം ഒരു ലക്ഷത്തോളം രൂപ ഇദ്ദേഹം ക്ഷേത്രത്തിന് നൽകിയിരുന്നു. ഇങ്ങനെ പണം നൽകിയതോടെ തന്റെ സമ്പാദ്യം വർധിക്കുന്നു എന്നും ഇദ്ദേഹം പറയുന്നു.

ഇപ്പൊൾ യാചകൻ നൽകിയ എട്ട് ലക്ഷം രൂപ ഉപയോഗിച്ച് ഗോ ശാല നിർമിക്കാൻ ആണ് ക്ഷേത്ര അധികാരികളുടെ തീരുമാനം. നാട്ടുകാരിൽ നിന്നും യാചിച്ചും അവർ അറിഞ്ഞും നൽകുന്ന പണമാണ് ഇയാൾ ക്ഷേത്രത്തിലേക്ക് നൽകുന്നത്.

അതേസമയം മറ്റൊരു സംഭവത്തിൽ പുല്‍വാമയില് ജീവൻ നഷ്ടപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് സഹായവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സഹായവുമായി എത്തിയ ഭിക്ഷാടകയായ വൃദ്ധയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. രാജസ്ഥാനിലെ അജ്മീറില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന നന്ദിനി ശര്‍മ്മയെന്ന വൃദ്ധയാണ് സഹായവുമായി എത്തിയത്.

തനിക്ക് ഭിക്ഷാടനത്തിലൂടെ ലഭിച്ച മുഴുവന്‍ തുകയും സൈനികരുടെ കുടുംബങ്ങള്‍ക്ക് ദാനം നല്‍കിയിരിക്കുകയാണ് ഇവര്‍. തന്റെ വലിയ മോഹമാണ് ഇപ്പോള്‍ ഈ പ്രവര്‍ത്തിയിലൂടെ ഇവര്‍ യാഥാര്‍ഥ്യമാക്കുന്നത്. മരിക്കുന്നതിന് മുന്‍പ് ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച പണം രാജ്യത്തിനായി നല്‍കണമെന്ന് ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ആറുലക്ഷത്തോളം രൂപയാണ് ഇവരുടെ പേരില്‍ ബാങ്കില്‍ ഉണ്ടായിരുന്നത്. ഭിക്ഷയാചിച്ച് ലഭിക്കുന്ന പണത്തിന്റെ ഒരുവിഹിതം ബാങ്കില്‍ ഇവര്‍ നിക്ഷേപിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് ഈ പണം എങ്ങനെ വിനിയോഗിക്കണമെന്ന് രണ്ടുപേരോട് ആഗ്രഹം പറഞ്ഞിരുന്നു. ഇവരാണ് ഇപ്പോള്‍ ഈ തുക ജവാന്‍മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

അതേസമയം എട്ട് വര്‍ഷമായി അമ്പലനടയില്‍ താമസമാക്കിയ ഭിക്ഷക്കാരിയുടെ അക്കൗണ്ടില്‍ 2 ലക്ഷം രൂപ നിക്ഷേപം. എഴുപതുകാരിയായ പാര്‍വ്വതത്തിന്റെ കൈവശം ആണ് ഇത്രയധികം രൂപ പുതുച്ചേരിയിലെ ക്ഷേത്ര അധികൃതര്‍ കണ്ടെത്തിയത്.

12,000 രൂപ കൈവശവും 2 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ടിലുമുണ്ട്. മാത്രമല്ല, സ്വന്തമായി ക്രെഡിറ്റ് കാര്‍ഡും ആധാര്‍ കാര്‍ഡും ഉണ്ട്. അവശനിലയില്‍ ക്ഷേത്രത്തിനു പുറത്ത് ഭക്തരില്‍ നിന്നും ഭിക്ഷ യാചിക്കുമ്പോഴാണ് പാര്‍വ്വതത്തെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ കല്ലികുറിച്ചി സ്വദേശിയായ പാര്‍വ്വതത്തെ ബന്ധുക്കള്‍ക്ക് കൈമാറിയതായും സഹോദരന്റെ സംരക്ഷണത്തിലാണ് അവര്‍ ഇപ്പോഴെന്നും എസ് പി മാരന്‍ വ്യക്തമാക്കി.

പാര്‍വ്വതത്തിന്റെ ഭര്‍ത്താവ് 40 വര്‍ഷം മുമ്പ് മരിച്ചു പോയി. അന്നുമുതല്‍ പുതുച്ചേരിയിലെ തെരുവോരങ്ങളില്‍ അലയുകയാണ് ഇവര്‍. എട്ടു വര്‍ഷത്തോളമായി ക്ഷേത്രനടയിലാണ് പാര്‍വ്വതം അന്തിയുറങ്ങുന്നതെന്നും ആളുകള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ക്ഷേത്രത്തിനു അടുത്തുള്ള കടയുടമ പറഞ്ഞു.