തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ നിക്കക്കള്ളിയില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും മുഖ്യമന്ത്രിയും. പ്രതിപക്ഷം ഇതൊരു ആയുധമാക്കി മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരവധി നേതാക്കളാണ് മുഖ്യമന്ത്രിക്കെതിരെയും ബെഹ്‌റയ്‌ക്കെതിരെയും തിരിഞ്ഞിരിക്കുന്നത്. അതിഗുരതരമായ ഈ കണ്ടെത്തല്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ബെഹ്‌റ ഡിജിപിയായി തുടരുന്നത് പൊലീസ് സേനയ്ക്ക് അപമാനമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വി.എം സുധീരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളാണ് ബെഹ്റയുടെ ഭാഗത്ത് നിന്നും വന്നിട്ടുള്ളതെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇതോടെ ജനങ്ങളുടെയും നിയമത്തിന്റെയും മുന്നില്‍ ബെഹ്റ പ്രതിക്കൂട്ടിലായിരിക്കുകയാണ്. തന്റെ കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ബെഹ്റ പോലീസ് മേധാവിയായി തുടരുന്നത് പോലീസ് സേനയ്ക്ക് അപമാനകരമാണ്. നിയമവ്യവസ്ഥയ്ക്ക് നിരക്കാത്തതുമാണ്. അതുകൊണ്ടുതന്നെ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബെഹ്റയെ എത്രയും വേഗത്തില്‍ ഡിജിപി സ്ഥാനത്ത് നിന്നും പുറത്താക്കണം. ബെഹ്റയെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യാനും തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും തയ്യാറാകണം. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
കേരളാ പോലീസിന്റെ അത്യാധുനിക തോക്കുകളും 12000ത്തോളം വെടിയുണ്ടകളും കാണാതെ പോയത് ഇപ്പോൾ ദേശീയ തലത്തിനും വൻ ചർച്ച ആകുന്നു. രാജ്യസുരക്ഷ വച്ച് തമാശ കളിക്കരുത്. നാളെ അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്റെയും ക്രമസമാധാനം കാക്കുന്ന പൊലീസുകാരന്റേയും നെഞ്ചിൽ തുളച്ചുകയറുന്നതു കേരളാ പോലീസിന്റെ വെടിയുണ്ടകളാകരുത്. ഉണ്ടയില്ലാതെ തിരിച്ച് വെടിവയ്ക്കാൻ കേരള പോലീസ് ഇരട്ടച്ചങ്കനല്ലല്ലോ, പിണറായിയേയും പോലീസ് മേധാവിയേയും തേച്ച് ഒട്ടിക്കുന്ന വിമർശനം നടത്തിയിരിക്കുന്നത് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ ആണ്.തോക്കും പോയി ഉണ്ടയും വിഴുങ്ങിയ പോലീസിനോടും, കേരള സർക്കാരിനോടും അഞ്ച് ചോദ്യങ്ങളാണ് ഷിബു ബേബി ജോൺ ഉന്നയിക്കുന്നത്.
ഈ 5 ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം തന്നാൽ പിണറായിക്ക് ഒരു പവൻ കുതിര പവൻ കൊടുക്കും എന്ന് സോഷ്യൽ മീഡിയയിലും പ്രതികരണം കത്തുന്നു. ഇതാണ് ആ 5 ചോദ്യങ്ങൾ. ചോദ്യം നമ്പർ 1, കാണാതായ തോക്കും, 12000 ഉണ്ടകളും എവിടെ പോയി എന്ന് പറഞ്ഞേ തീരൂ, മാവോയിസ്റ്റുകളും മതതീവ്രവാദികളും അടക്കമുള്ള ദേശവിരുദ്ധരുടെ കൈകളിലേക്കാണോ ഇവ പോയതെന്ന് അറിയേണ്ടതല്ലേ. ? ചോദ്യം 2–കള്ളൻ കപ്പലിൽ…2. മോഷണം പോയതാണോ കപ്പലിൽ തന്നെയുള്ള കള്ളന്മാർ കടത്തിയതാണോ എന്ന് അന്വേഷിക്കേണ്ടതല്ലേ ?ചോദ്യം മൂന്ന്— ആരാണാ കള്ളന്മാർ…ഏതൊക്കെ ഉന്നതന്മാരാണ് ഇതിന് പിന്നിലെന്നു പരിശോധിക്കേണ്ടതല്ലേ ? ചോദ്യം 4—ഒറിജിനൽ വെടിയുണ്ട മാറ്റി പകരം ഡമ്മി വെടിയുണ്ടകൾ വയ്ച്ചത് ആരാണ്. ഡമ്മി വെടിയുണ്ടകൾ ഉണ്ടാക്കിയത് ആരാണ്. ചോദ്യം 5—ആഭ്യന്തരമന്ത്രിയും ഡിജിപിയും ഇക്കാര്യം നേരത്തെ അറിഞ്ഞില്ലേ