ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്,അരക്കോടിയിലധികം രൂപ പിടിച്ചെടുത്തു

സംസ്ഥാന വ്യാപകമായി ബിലീവേഴ്‌സ് ചരച്ചിൻ്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്.ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്സിന് നേതൃത്വം നൽകിയത്. ബിലീവേഴ്സ് ഈസ് റ്റേൺ സഭയുടെ ആസ്ഥാന കേന്ദ്രം പ്രവർത്തിക്കുന്ന തിരുവല്ല കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ പരിശോധനകൾ.ഇതര സംസ്ഥാനത്തു നിന്നുള്ള ഉദ്യോഗസ്ഥരും സംസ്ഥാന സംഘത്തോടെപ്പം ഉണ്ടായിരുന്നു.

സദയുടെ ഉടമസ്ഥതയിലുള്ള ആശുപത്രി, സ്കൂൾ എന്നിവിടങ്ങളിലും ആദായ നികുതി വകുപ്പ് സംഘം റെയ്ഡ് നടത്തി.
ഇവിടെ നിന്ന് പണം കൈമാറ്റം ചെയ്തത് സംബസിച്ച ചില രേഖകൾ ഉദ്യോഗസ്ഥ സംഘത്തിന് ലഭിചതായാണ് വിവരം. സദാ വ്യക്താവിൻ്റെ വാഹനത്തിൽ നിന്ന് കണക്കിൽപ്പെടാത്ത 57 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. നിലവിൽ ബാങ്ക് അക്കൗണ്ടു വിവരങ്ങളും സമാന്തരമായി പരിശോധിച്ചു.

Loading...

നടത്തിപ്പിക്കാരായ ഏതാനും പേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. വിദേശ സാമ്പത്തിക സഹായം സ്വീകരിച്ച വിഷയത്തിൽ ലഭ്യമാക്കിയ കണക്കിലെ പൊരുത്തക്കെടുകളെ തുടർന്നാണ് പരിശോധനയെന്നാണ് സൂചന. സാമ്പത്തിക സഹായം സ്വീകരിച്ച വിഷയത്തിൽ നടപടി ക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന്, നടത്തിപ്പുകാരിൽ ഒരാളുടെ ഏതാനും ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് നേരത്തെ മരവിപ്പിച്ചിരുന്നു.രാവിലെ 6.45നാണ് പരിശോധന തുടങ്ങിയത്.