അഷ്റഫ് കെ.

കെയ്റോ: ഈജിപ്ഷ്യന്‍ പതാകയെ അപമാനിച്ച പ്രമുഖ ബെല്ലി ഡാന്‍സര്‍ക്ക് 6 മാസത്തെ ജയില്‍ ശിക്ഷ. പ്രമുഖ ബെല്ലി ഡാന്‍സറായ അര്‍മേനിയന്‍ വംശജ സഫിനാസ്(30)നെയാണ് കെയ്റോ കോടതി ശിക്ഷിച്ചത്. ഇവര്‍ ഒരു പരിപാടിയില്‍ ഈജിപ്ഷ്യന്‍ പതാക വേഷമായി അണിഞ്ഞ് ബെല്ലി ഡാന്‍സ് ചെയ്തതിനാണ് ശിക്ഷ. ജയില്‍ശിക്ഷ കൂടാതെ 15,000 ഈജിപ്ഷ്യന്‍ പൗണ്ടും ശിക്ഷയായി വിധിച്ചിട്ടുണ്ട്. അതുകൂടാതെ 10,000 ഈജിപ്ഷ്യന്‍ പൗണ്ട് കൂടി നല്‍കിയാല്‍ ഇവര്‍ക്ക് ആറുമാസത്തെ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുമെന്നും കോടതി പറഞ്ഞു.

Loading...

safinas2

ഈജിപ്തിലെ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് തന്റെ കക്ഷിയെക്കൊണ്ട് ഇതു ചെയ്യിച്ചതെന്നും പതാകയെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യം തന്റെ കക്ഷിക്കില്ലായിരുന്നുവെന്നുമുള്ള സഫിനാസിന്റെ വക്കീലിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. ഈജിപ്തിലെ സമ്പന്നര്‍ കൂടുന്ന ആഡംബര പാര്‍ട്ടികളിലും, വിവാഹങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള കലാകാരിയാണ് സഫിനാസ്. താന്‍ പതാകയുടെ വേഷമണിഞ്ഞത് ഈജിപ്തിനോടും അവിടുത്തെ ജനങ്ങളോടുമുള്ള സ്നേഹം കൊണ്ടായിരുന്നെന്ന് സഫിനാസ് പറഞ്ഞു. കൂടാതെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ആരോ കരുതിക്കൂട്ടി കൊടുത്ത കേസാണിതെന്നും സഫിനാസ് പറഞ്ഞു.

safinas4

2004- കെയ്റോയിലെ ഒരു റിസോര്‍ട്ടില്‍ നടന്ന പരിപാടിയിലായിരുന്നു സഫിനാസ് ഈജിപ്ഷ്യന്‍ പതകയുടെ വേഷമണിഞ്ഞ് ഡാന്‍സ് ചെയ്തത്.

safinas3