എന്തിനാണ്‌ ഗർഭ നിരോധന ഉപകരണങ്ങൾ എന്നും അത് പ്രകൃതി വിരുദ്ധം എന്നും ശക്തമായി വാദിക്കുന്നവർ ഉണ്ട്. കത്തോലിക്കാ സഭ ശക്തമായി ഇതിനേ എതിർക്കുന്നു. ഗർഭ നിരോധനത്തിനു പ്രകൃതിപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ്‌ സഭ പഠിപ്പിക്കുന്നത്. അതായത് ഗർഭ ധാരണ സാധ്യതയുള്ള സമയത്ത് ലൈംഗീക ബന്ധപെടൽ ഒഴിവാക്കുക, നിയന്ത്രിക്കുക എന്നിവ. എന്നാൽ ഇതെല്ലാം പലപ്പോഴും കണക്കുകൂട്ടലുകൾ തെറ്റിക്കുകയും ഗർഭം ഉണ്ടാവുകയും ചെയ്യും. പിന്നീടാണ്‌ ഭ്രൂണഹത്യയിലേക്ക് വരെ പോകുന്നത്.

എന്നാൽ ഇതിനെല്ലാം പരിഹാരമാണ്‌ ഗർഭ നിരോധന ഉപകരണങ്ങൾ. ഭ്രൂണഹത്യയും കൊലപാതകവും, ആത്മഹത്യകളും, ജീവിതങ്ങൾ നശിക്കുകയുമെല്ലാം ചെയ്യുന്നത് പലപ്പോഴും ഇതിലൂടെ ഒഴിവാക്കാം.ഗർഭ നിരോധന ഉപകരണങ്ങൾ പാപമല്ല അത് മന്യ്ഷ്യ ജീവിതത്തിൽ ഉപകാരമാണ്‌.

ഗർഭനിരോധന ഉപാധികൾ എന്തിന്?

1. ഗർഭസാധ്യത കുറയ്ക്കാൻ

2. ലൈംഗിക രോഗങ്ങൾ പകരുന്നത് തടയാൻ

3.ഒരു കുട്ടിയെ പ്രസവിച്ച ശേഷം അടുത്ത പ്രസവത്തിന് ഇടവേള നൽകുന്നതിന്.

ഇവയൊന്നുമല്ലാതെ വൈകാരികമായ ധാരാളം കാരണങ്ങൾ കൊണ്ടും ഗർഭനിരോധന ഉപാധികളെ ആശ്രയിക്കാം അവ താഴെ പറയുന്നവയാണ്.

ജീവിതത്തിന് കൂടുതൽ നിയന്ത്രണം ഉണ്ടാവാൻ. നിങ്ങളുടെ കുടുംബം പൂർണമായെന്നു തോന്നുന്നുവെങ്കിൽ, ഉടനെ ഗർഭിണിയാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ. സാമ്പത്തികമായ കാരണങ്ങൾ കൊണ്ട് ഇപ്പോൾ ഒരു കുട്ടി വേണ്ട എന്നുണ്ടെങ്കിൽ. പെട്ടെന്നൊരു കുഞ്ഞിനു വേണ്ടി മാനസികമായി തയ്യാറല്ലെങ്കിൽ…

കുട്ടികൾ ഉണ്ടായാൽ മരണകാരണമാകുമെന്നും, അതിജീവനത്തിനു ശേഷ്യുണ്ടാകില്ലെന്നും ഡോക്ടർമാർ പരയുകയും ചെയ്യുമ്പോഴും ഗർഭനിരോധന ഉപാധികൾ അല്ലാതെ മറ്റ് പോം വഴിയില്ല. സ്ത്രീകൾക്ക് ലൈഗീക ബന്ധം ആസ്വദിക്കാൻ ഏറ്റവും പറ്റിയതും പ്രകൃതി നല്കുന്നതുമായ സമയത്ത് ഗർഭധാരണ പേടിമൂലം അത് ചെയ്യരുതെന്ന് പറയുന്നത് ഒട്ടും ശരിയും അല്ല.