എഴുന്നേറ്റ ഉടന്‍ ഒരു മിനിട്ട് പോലും പാഴാക്കാതെ അല്പം വെള്ളം കുടിച്ചാല്‍ അതിന്റെ ഗുണം മറ്റൊന്നിനും കിട്ടില്ല എന്നതാണ് സത്യം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും ഇത് ഇല്ലാതാക്കുന്നു.എന്തൊക്കെയാണ് ഇങ്ങനെ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്ന് നോക്കാം….
വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ചെറുകുടലിന്റെ ചലനം കൂടും. അതിനാൽ ആഹാരത്തിലെ പോഷകങ്ങൾ വലിച്ചെടുക്കുവാനുള്ള ചെറുകുടലിന്റെ കഴിവ് വർദ്ധിക്കും.അതു മാത്രമല്ല, വൃക്കകളുടെ പ്രവർത്തന മികവ് കൂടുകയും, കൂടുതൽ യൂറിയ മൂത്രത്തിലൂടെ പുറന്തപ്പെടുകയും ചെയ്യും.
മലബന്ധം കൊണ്ട് വിഷമിക്കുന്നവര്‍ നമുക്ക് ചുറ്റിലും ഉണ്ട്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ 10 ദിവസം തുടര്‍ച്ചയായി വെള്ളം കുടിയ്ക്കാം. ശരീരത്തില്‍ വെള്ളത്തിന്റെ അംശം കുറയുന്നത് മലബന്ധം വരുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ശരീരം ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ ജലം ലഭ്യമായ എല്ലാ ഉറവിടങ്ങളില്‍ നിന്നും വലിച്ചെടുക്കുന്നു. അതിനാല്‍ ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ മലബന്ധം, കടും മഞ്ഞനിറത്തിലുള്ള മൂത്രം എന്നിവ ഉണ്ടാക്കും.
നീണ്ട നിര്‍ജലീകരണം മൂത്രത്തില്‍ ലവണങ്ങളുടെയും ധാതുക്കളുടെയും അംശം കൂട്ടുകയും, അവ പിന്നെ സ്ഫടികോപമമായി മാറാനുള്ള സാഹചര്യം വര്‍ധിക്കുകയും അതുവഴി വൃക്കയില്‍ കല്ലുണ്ടാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഗുരുതരമായ വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, സ്വയംചികിത്സ ചെയ്യാതെ നിങ്ങളുടെ പ്രാഥമികാരോഗ്യ ഡോക്ടര്‍മാരുമായി ഇക്കാര്യത്തിനായി സമീപിക്കുക.
നിര്‍ജലീകരണം ക്ഷണിച്ചുവരുത്തുന്ന മറ്റുചില ആരോഗ്യപ്രശ്നങ്ങളാണ് ക്ഷീണം, മൂഡ് സ്വിങ്, തലവേദന, ശ്രദ്ധക്കുറവ്, ഹ്രസ്വകാല ഓര്മ, ഉത്കണ്ഠ. വ്യായാമ സമയങ്ങളില്‍ ശരീരത്തിന്റെ ഊര്‍ജം വര്‍ധിപ്പിക്കുന്നതിനും ജലത്തിന്റെ അളവ് വളരെ പ്രധാനമാണ്.