മണപ്പുറം ഗോള്‍ഡ് ഫിനാന്‍സില്‍ പശുവിനെ സ്വര്‍ണപ്പണയത്തിന് കൊണ്ടുവന്ന് പാല്‍ക്കാരന്‍

പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ടെന്നും അതുകൊണ്ടാണ് പാലിന് സ്വര്‍ണനിറമുള്ളതെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് . കേട്ടപാതി കേള്‍ക്കാതെ പാതി പശ്ചിമ ബംഗാളില്‍ ഒരാള്‍ മണപ്പുറം ഗോള്‍ഡ് ഫിനാന്‍സില്‍ സ്വര്‍ണ പണയത്തിന് രണ്ട് പശുക്കളുമായെത്തി. പശ്ചിമ ബംഗാളിലെ ദാന്‍കുനിയിലാണ് സംഭവം നടന്നത്.

സ്ഥലത്തെ ഒരു ലോക്കല്‍ ചാനലിനോട് അയാള്‍ പറഞ്ഞത് ഇങ്ങനെ, ‘പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്ന് കേട്ടു. എന്റെ കുടുംബം ജീവിക്കുന്നത് പശുക്കളെ ആശ്രയിച്ചാണ്. 20 പശുക്കളുണ്ടെനിക്ക്. 2 പശുക്കളെ സ്വര്‍ണപ്പണയത്തിന് വച്ചാല്‍ ഒരുപക്ഷെ ബിസിനസ് വലുതാക്കാന്‍ കഴിഞ്ഞേക്കും.’

Loading...

ഗരള്‍ഗച ഗ്രാമമുഖ്യനായ മനോജ് സിംഗ് പറയുന്നതെന്തെന്നാല്‍, എല്ലാ ദിവസവും നാട്ടുകാര്‍ വന്ന് ചോദിക്കുന്നത്രേ തങ്ങളുടെ പശുക്കള്‍ക്ക് എത്ര പണം സ്വര്‍ണപ്പണയമായി ലഭിക്കുമെന്ന്! ഈ കണ്ടുപിടിത്തത്തിന് ദിലീപ് ഘോഷിന് നൊബേല്‍ കൊടുക്കണമെന്നും ഇയാള്‍ പരിഹസിച്ചു.

സാധാരണക്കാരുടെ പ്രാഥമികാവശ്യങ്ങളെ പറ്റി സംസാരിക്കാതെ ബിജെപി നേതാക്കള്‍ മതത്തെക്കുറിച്ചും ഹിന്ദുത്വത്തെ പറ്റിയുമാണ് വാചക കസര്‍ത്ത് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കാര്‍ മാതാവായി കാണുന്നത് നാടന്‍ പശുവിനെയാണെന്നും പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞിരുന്നു. ബുര്‍ദ്വാനില്‍ ഗോപ അഷ്ടമിയോടനുബന്ധിച്ച്‌ നടന്ന പൊതു സമ്മേളനത്തില്‍ വെച്ചായിരുന്നു ദിലീപ് ഘോഷിന്റെ പ്രസ്താവന.

ദിലീപ് ഘോഷിന്റെ വിചിത്ര പ്രസംഗം കാരണം വെട്ടിലായ മറ്റൊരാള്‍ ഗരല്‍ഗച്ച ഗ്രാമപഞ്ചായത്ത് പ്രധാന്‍ മനോജ് സിങാണ്. ഓരോ ദിവസവും ക്ഷീര കര്‍ഷകര്‍ തങ്ങളുടെ പശുക്കളുമായി മനോജിന്റെ വീട്ടിലെത്തുന്നുണ്ട്. അവര്‍ക്ക് അറിയേണ്ടത്, തങ്ങളുടെ പശുക്കളെ പണയം വെച്ചാല്‍ എത്ര രൂപ വായ്പ കിട്ടുമെന്നാണ്. ഇതോടെ ദിലീപ് ഘോഷിനെതിരെ മനോജും രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. ഇതുപോലെയുള്ള വിചിത്ര പ്രസ്താവനയിലൂടെ ദിലീപ് ഘോഷ് സൃഷ്ടിച്ച ഈ സാഹചര്യത്തിനും പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന് അവകാശപ്പെട്ടതിനും അയാള്‍ക്ക് നൊബേല്‍ സമ്മാനം കൊടുക്കണമെന്നാണ് മനോജ് പരിഹസിക്കുന്നത്.

”എല്ലാ ദിവസവും എന്റെ പഞ്ചായത്തിലെ ആളുകള്‍ പശുക്കളുമായി വരുന്നു, എത്ര വായ്പ ലഭിക്കുമെന്നാണ് അവര്‍ക്ക് അറിയേണ്ടത്. തങ്ങളുടെ പശുക്കള്‍ പ്രതിദിനം 15-16 ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്നു, അതിനാല്‍ അവര്‍ക്ക് വായ്പ ലഭിക്കണമെന്നൊക്കെയാണ് അവരുടെ ആവശ്യം. ഇതെല്ലാം കേട്ട് ഞാന്‍ ലജ്ജിക്കുന്നു. ഒരു രാഷ്ട്രീയ നേതാവ് ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടത്. വികസനത്തെക്കുറിച്ച്‌ ചിന്തിക്കണം. പക്ഷേ ബി.ജെ.പി മതത്തെയും ഹിന്ദുത്വത്തെയും കുറിച്ച്‌ മാത്രമേ സംസാരിക്കൂ.” മനോജ് പറ‍ഞ്ഞു.