ഷോറൂമുകളിൽ നിന്ന് ബൈക്ക് മോഷണം; കൊച്ചിയിൽ അതിഥി തൊഴിലാളി അറസ്റ്റിലായി

കൊച്ചി : ഷോറൂമുകളിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ കൊച്ചിയിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണഅ അന്യ സംസ്ഥാനതൊഴിലാളിയെ പിടികൂടിയത്. അസം സ്വദേശി ഇക്ബാൽ ഹുസൈൻ (25) ആണ് പൊലീസ് പിടിയിലായത്.

പരാതിയെ തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വഷണം നടത്തിവരുന്നതിനിടയിലായിരുന്നു പ്രതി പിടിയിലായത്. ആലുവ പുളിഞ്ചോട്ടിലുള്ള സർവ്വീസ് ഷോറൂമുകളിൽ നിന്ന് രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ബൈക്കുകളാണ് കഴിഞ്ഞ മാസം ഇയാൾ മോഷ്ടിച്ചത്. പ്രതി പെരുമ്പാവൂരിൽ വാടകയ്ക്കു താമസിക്കുകയാണ്. 2017 ൽ കേരളത്തിലെത്തിയ ഇയാളുടെ പേരിൽ ഇത്തരത്തിൽ നിരവധി മോഷണക്കേസുകളുണ്ട്.

Loading...