തീവണ്ടിയുടെ ജനല്‍കമ്പിയില്‍ തൂങ്ങി യുവാവിന്റെ സാഹസികത; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

കുതിച്ചു പായുന്ന ട്രെയിനിന്റെ ജനല്‍കമ്പിയില്‍ തൂങ്ങി യുവാവ് യാത്ര ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒടുവില്‍ ഇയാള്‍ പിടുത്തം വിട്ട് താഴെ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ബെംഗളൂരുവിലാണ് സംഭവം നടന്നത്.

യാത്രക്കാരില്‍ ആരോ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇയാള്‍ എന്തുകൊണ്ടാണ് ഇപ്രകാരം യാത്ര ചെയ്തതെന്ന് വ്യക്തമല്ല. വീഴ്ചക്കു ശേഷം എന്തു സംഭവിച്ചുവെന്നും വ്യക്തമല്ല. എന്നാല്‍ ഇയാളെ രക്ഷിക്കുവാന്‍ ആരും ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിക്കാത്തതിനെ വിമര്‍ശിച്ച് ധാരാളം പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Loading...

https://www.facebook.com/BeingBelgaumite/videos/1871537796258567/