അർബുദത്തിന്റെ മരണക്കയത്തിൽനിന്നും, ആയുർവ്വേദം എന്ന മഹാവൈദ്യം കൈപിടിച്ചുയർത്തിയ ഒരാളുടെ അനുഭവം

വൈദ്യശാസ്ത്രത്തിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് അർബുദം അഥവാ ക്യാൻസർ എന്ന രോഗം. രോഗം മൂർച്ഛിച്ചാൽ രോഗി രക്ഷപ്പെടാനുള്ള സാദ്ധ്യത വളരെ വിരളമാണ്. കീമോ തെറാപ്പി പോലുള്ള ചികിത്സകൾക്ക് രോഗിയുടെ ആയുസ്സ് കുറച്ചുകാലം കൂടി നീട്ടി നൽകാൻ കഴിഞ്ഞേക്കും. എങ്കിലും രോഗ ബാധയുടെ അവസാന ഘട്ടത്തിൽ എത്തിയവർക്ക് ചികിത്സകൾ പലതും ഫലിക്കാറില്ല. അപ്പോഴേക്കും രോഗിയും കുടുംബവും ആസന്നമായ മരണത്തിന് വേണ്ടി മാനസികമായി തയ്യാറെടുത്തിരിക്കും. അത്തരം ഒരു മരണച്ചുഴിയിൽ നിന്നും ആയുർവേദം എന്ന മഹാവൈദ്യൻ കരകയറ്റിയ ഒരാളാണ് ഇന്ന് നമ്മോട് സംസാരിക്കുന്നത്.

കെമിക്കൽ എൻജിനീയറിംഗിൽ ഉന്നത ബിരുദം സ്വന്തമാക്കിയ കോഴിക്കോട് സ്വദേശി ഹരീന്ദ്രനാഥ് ന്യൂസിലൻഡിലെ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ കെമിക്കൽ എൻജിനീയർ ആയി ജോലി ചെയ്യവേ 2002 കാലത്താണ് ആണ് ഹരീന്ദ്രന് രക്താർബുദം പിടിപെടുന്നത്. ന്യൂസിലൻഡിലെ പ്രഗത്ഭമായ പല ആശുപത്രികളിലും അതി വിദഗ്ദരായ ഡോക്ക്റ്റർമാരുടെ ചികിത്സ നേടി. പല രീതിയിലുമുള്ള ചികിത്സകളും ഫലം കണ്ടില്ല ഒടുവിൽ കീമോ തെറാപ്പിക്ക് വിധേയനായി അവിടെയും പ്രതീക്ഷ കൈവിട്ടു.

Loading...

അപ്പോഴേക്കും 8 വർഷങ്ങൾ കഴിഞ്ഞിരുന്നു. ഹതാശനായി എപ്പോൾ വേണമെങ്കിലും തേടി എത്തിയേക്കാവുന്ന മരണത്തെ സ്വീകരിക്കാൻ മനസ്സാൽ സന്നദ്ധനായി ഹരീന്ദ്രനാഥ് നാട്ടിലേക്ക് മടങ്ങി . നാട്ടിലും പ്രശസ്തമായ ഹോസ്പിറ്റലുകളിൽ ചികിത്സ നോക്കി. അവർക്കും കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അപ്പോഴേക്കും രോഗം മൂർച്ഛിച്ച് ശരീരം തളർന്ന് വീൽ ചെയറിൽ ആയിരുന്നു. ശരീര ഭാരം നാലിലൊന്നായി.

ഒടുവിൽ ഒട്ടും പ്രതീക്ഷയില്ലാതെയാണ് ആയുർവേദവും പരീക്ഷിച്ച് നോക്കാമെന്ന് ഇദ്ദേഹം തീരുമാനിക്കുന്നത്. ഇന്റെര്നെറ്റിലൂടെയാണ് കാൻസറിനുള്ള ആയുർവേദ മരുന്നുകളെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. ഒടുവിൽ നാട്ടിൽ സുലഭമായ പരമ്പരാഗത ഔഷധ ചെടിയായ അശ്വഗന്ധയുടെ നീര് തന്റെ രോഗത്തിന് ശമനം നൽകും എന്ന് രവീന്ദ്രനാഥ് വായിച്ചറിഞ്ഞു. ഒരു വൈദ്യന്റെ നിർദ്ദേശത്തോടെ അശ്വഗന്ധയുടെ നീര് എന്ന ഔഷധം സേവിക്കാൻ തുടങ്ങി.

ദിവസങ്ങൾക്കുള്ളിൽ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ് ഉണ്ടായത്. ആഴ്ചകൾക്കുള്ളിൽ തന്നെ രോഗിയുടെ നില വലിയ രീതിയിൽ മെച്ചപ്പെട്ടു. ഒരു മാസത്തെ ഉപയോഗം കൊണ്ട് രക്തത്തിലെ ലിംഫോസൈറ്റിന്റെ അളവ് അഞ്ചിരട്ടിയായി ഉയർന്നു. ശരീരരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്ന രക്തത്തിലെ ഘടകമാണ് ലിംഫോസൈറ്റ്. തന്മൂലം ആരോഗ്യം വളരെ അധികം മെച്ചപ്പെട്ടു.

ശരീരഭാരം വീണ്ടെടുത്തു. അതെ അവിടെ ആ അത്ഭുതം പ്രവർത്തിക്കുകയായിരുന്നു. ആയുസ്സിന്റെ വേദമായ ആയുർവേദത്തിന്റെ മഹാത്ഭുതം. ഒരു വർഷം കൊണ്ട് അർബുദം എന്ന രോഗം രവീന്ദ്രനാഥിനെ പൂർണ്ണമായും വിട്ടുപിരിഞ്ഞു. മരണത്തിൽ നിന്നും തന്നെ കൈപിടിച്ചുയർത്തിയ ആ മഹാ വൈദ്യത്തിന്റെ സാദ്ധ്യതകൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ന് രവീന്ദ്രനാഥ് ഒരു മുപ്പതുകാരന്റെ ചുറുചുറുക്കും ആരോഗ്യത്തോടും കൂടെ.
രവീന്ദ്രനാഥ് സ്വന്തം അനുഭവം പങ്കുവയ്ക്കുന്ന വീഡിയോ ചുവടെ ചേർക്കുന്നു :-

https://www.facebook.com/HealthyKeralamHD/videos/665732506963752/