ബെവ്ക്യു ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായി; ലിങ്ക് ചുവടെ

കൊച്ചി : ഓണ്‍ലൈന്‍ മദ്യവിതരണത്തിനായുള്ള ബെവ്ക്യു ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായി. ഗൂഗിൾ പ്ലേസ്റ്റോറിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാം. നാളെ രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് മദ്യവിൽപന. നാളെത്തെ ബുക്കിംഗ് രാവിലെ 6 മുതൽ രാത്രി 10 വരെയാണ്. 877 ഇടങ്ങളിലാണ് മദ്യവിൽപന. 301 ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും 576 ബാർ ഹോട്ടലുകളിലും മദ്യം വിൽക്കും. 291 ബിയർ, വൈൻ പാർലറുകളിൽ ബിയറും വൈനും മാത്രം വിൽപന നടത്തും. ഒരോ സ്ഥലത്തും ഒരുസമയം അഞ്ച് ഉപഭോക്താക്കളെ മാത്രം അനുവദിക്കും. തിരക്ക് ഒഴിവാക്കാൻ മദ്യക്കടകൾക്കുമുന്നിൽ പൊലീസിനെ വിന്യസിക്കും.

നേരത്തെ ആപ്പിന്റെ ബീറ്റ് വേർഷൻ ഫെയർകോഡ് പുരത്തിറക്കിയിരുന്നുവെങ്കിലും പിന്നീട് ആപ്പ് സ്റ്റോറിൽ നിന്ന് പിൻവലിക്കുകയായിരുന്നു. മിനിട്ടുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് പേരാണ് ആപ്പിന്റെ ബീറ്റ് വേർഷൻ ഡൗൺലോഡ് ചെയ്തത്. അതേസമയം മദ്യം വാങ്ങുന്നതിനുള്ള ടോക്കണിന് എസ്എംഎസ് വഴിയും ബുക്കിം​ഗ് ആരംഭിച്ചതായി ബെവ്ക്യു ആപ് നിർമ്മിച്ച കമ്പനിയായ ഫെയർകോഡ് അറിയിച്ചു. ബീറ്റ വേർഷൻ വഴിയും എസ്എംഎസ് വഴിയുമുള്ള ബുക്കിം​ഗ് 75,000 പിന്നിട്ടതായും ഫെയർകോഡ് അധികൃതർ അറിയിച്ചു. ട്രയൽ റൺ സമയത്ത് ആപ്പ് ഡൗൺലോഡ് ചെയ്തവർക്കും ഇപ്പോൾ ബുക്ക് ചെയ്യാം.

Loading...

നാളെ രാവിലെ 9 മണി മുതലാണ് സംസ്ഥാനത്ത് മദ്യവിൽപ്പന തുടങ്ങുക. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവിൽപ്പന അവസാനിപ്പിച്ച് ബാർ, ബിവറേജസ് കൗണ്ടറുകൾ പൂട്ടും. ബെവ്ക്യു ആപ്ലിക്കേഷൻ വഴി ഓൺലൈൻ ടോക്കൺ സംവിധാനത്തിലൂടെയാണ് മദ്യവിൽപ്പന നടത്തുന്നത്.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക Download BevQ app