കുടിയന്മാര്‍ ഇനിയും കാത്തിരിക്കണം, ആപ്പ് എത്താന്‍ വൈകും

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നതിനായുള്ള ബീവറേജ് കോര്‍പറേഷന്റെ മൊബൈല്‍ ആപ്പ് എത്താന്‍ വൈകും. ആപ്പിന് ഗൂഗിള്‍ പ്ലേസ്റ്റോര്‍ അനുമതി നല്‍കാത്തതാണ് ആപ്പ് എത്താന്‍ വൈകുന്നത്. ഫെയര്‍കോഡ് ടെക്‌നോളജീസ് ബോര്‍ഡ് അംഗം നവീന്‍ ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓണ്‍ലൈന്‍ മദ്യ വിതരണത്തിനായുള്ള മൊബൈല്‍ ആപ്പ് നിര്‍മ്മിക്കാനായി മെയ് 12 വെള്ളിയാഴ്ചയാണ് ബെവ്‌കോയും കമ്പനിയുമായുള്ള കരാര്‍ ഫൈനലൈസ് ചെയ്തത്. തുടര്‍ന്ന് അന്ന് വൈകുന്നേരം തന്നെ കരാറില്‍ ഒപ്പിട്ടു. മെയ് 16 ശനിയാഴ്ച മുതല്‍ ആപ്ലിക്കേഷനായുള്ള വര്‍ക്ക് ആരംഭിച്ചു. തിങ്കളാഴ്ച ആപ്പ് തയ്യാറായി. സെര്‍വര്‍ വര്‍ക്കും സെറ്റ് ചെയ്തു.

Loading...

ടെസ്റ്റിങ്ങ് പൂര്‍ത്തിയാകും മുമ്പു തന്നെ ഐടി മിഷന്‍ ഗൂഗിളിന്റെ അപ്രൂവല്‍ കിട്ടുന്നത് വൈകാതിരിക്കാന്‍ എക്‌സെപ്ഷനു വേണ്ടി ഗൂഗിളിനോട് അഭ്യര്‍ഥിച്ചിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള ആപ്പാണെന്ന വിവരം ഗൂഗിളിനെ ധരിപ്പിച്ചിട്ടുണ്ട്. ഐടി മിഷനാണ് ഇത് ചെയ്തിട്ടുള്ളത്.