മദ്യം കാത്തിരുന്നവര്‍ക്ക് വീണ്ടും നിരാശ, ബെവ്‌കോ ആപ്പ് ഈ ആഴ്ച ഉണ്ടായേക്കില്ല

തിരുവനന്തപുരം: മദ്യം കാത്തിരുന്നവര്‍ക്ക് വീണ്ടും നിരാശപ്പെടേണ്ട അവസ്ഥയാണ്. ഓണ്‍ലൈന്‍ മദ്യ വില്‍പ്പന വീണ്ടും താമസിക്കും എന്നാണ് വിവരം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന ബെവ്‌കോ ആപ്പ് ഈ ആഴ്ച ഉണ്ടായേക്കില്ല. പുറത്തിറക്കുന്ന തീയതി ഇപ്പോള്‍ പുറത്ത് വിടരുതെന്ന് ഫെയര്‍കോള്‍ ടെക്‌നോളജിസിനോട് ബിവറേജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്.

ആപ്പിന്റെ പേര് നേരത്തെ തന്നെ പുറത്ത് വന്നിരുന്നു, ബെവ് ക്യൂ എന്ന പേരില്‍ പ്ലേ സ്റ്റോറില്‍ ആരെങ്കിലും മറ്റൊരു ആപ്പ് അപ്ലോഡ് ചെയ്താല്‍ അത് വലിയ തിരിച്ചടിക്ക് കാരണമാകും. ആപ്പ് പുറത്തിറക്കുന്ന തീയതി മൂന്‍കൂട്ടി പ്രഖ്യാപിച്ചാല്‍ ക്രാഷ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും കമ്പനി വിശദീകരിക്കുന്നു. ഒരേ സമയം ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ വരുന്നതിനാല്‍ ക്ഷമതാ പരിശോധന കര്‍ശനമായി നടത്തിയ ശേഷമായിരിക്കും അടുത്ത നടപടി.

Loading...

തിങ്കളാഴ്ചയോടെ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ബെവ്‌കോയുടെ പ്രതീക്ഷ. അതേസമയം അഞ്ച് ലക്ഷത്തില്‍ താഴെ തുകക്കാണ് ആപ്പ് ടെണ്ടര്‍ ചെയ്തതെന്നാണ് വിവരം.