ബിവറേജസ് ഔട്ട്ലറ്റുകള്‍ക്കും ലോക്ക്: ഇന്ന് മുതല്‍ തുറക്കരുതെന്ന് നിര്‍ദ്ദേശം

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്ന് തുറക്കില്ല. രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. എന്നുവരെ അടച്ചിടണം എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

ബിവറേജസില്‍ ആളുകള്‍ മദ്യം വാങ്ങാന്‍ കൂട്ടം കൂടിയെത്തുന്നത് വന്‍ വാര്‍ത്തയായിരുന്നു. പല ജില്ലകളിലും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലെല്ലാം തിരക്ക് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് അടക്കം ചിലയിടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടിയ ആളുകളെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. ജനത കര്‍ഫ്യൂ ആചരിച്ച ഞായറാഴ്ച ബിവറേജസ് ഔട്ട്‌ലറ്റുകളൊന്നും തുറന്നിരുന്നില്ല.

Loading...

പത്തനംതിട്ട ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രത്യേക നോട്ടീസ് പതിക്കാന്‍ തീരുമാനം. മറ്റു രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്ത് തിരികെ വന്നവരില്‍ 274 പേര്‍ പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. പുതുതായി ഏഴ് പേരെക്കൂടി പത്തനംതിട്ടയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
നീരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിക്കാനും ജില്ലാ ഭരണകൂടം തീരുമാനമെടുത്തു.

ഇതോടെ മൊത്തം 20 പേരാണ് ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വിദേശത്ത് നിന്നെത്തിയ 4105 പേരും നിരീക്ഷണത്തിലാണ്. ഇവരില്‍ 274 പേര്‍ വിദേശത്ത് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഐസൊലേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച് പുറത്ത് കറങ്ങി നടന്ന 24 പേര്‍ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.