ആപ്പ് പൊളിഞ്ഞു: സാങ്കേതിക പ്രശ്നം പരിഹരിച്ച് ബവ്‌ക്യൂ ആപ് തൽക്കാലം തുടരാൻ തീരുമാനം

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും തകരാറിലായതോടെയാണ് മദ്യം ബുക്ക് ചെയ്യാനുള്ള ബെവ് ക്യൂ ആപ്പ് ഒഴിവാക്കാമെന്നുള്ള തീരുമാനം വന്നത്. എന്നാൽ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മദ്യവിൽപ്പനയ്ക്കുള്ള ബവ്‌ക്യൂ ആപ് തൽക്കാലം തുടരാൻ തീരുമാനമായി. ആപ് നിർമാതാക്കൾക്കു സ്റ്റാർട്ടപ്പ് കമ്പനിയാണെന്ന പരിഗണനയാണ് നൽകിയതെന്നാണ് വിശദീകരണം.

അതേസമയം തുടർച്ചയായി രണ്ടാം ദിവസവും ആപ്പ് നിശ്ചലയമാതോടെ സംസ്ഥാനത്ത് പലയിടത്തും ടോക്കണില്ലാതെ സ്വകാര്യ ബാറുകൾ മദ്യം വിതരണം ചെയ്തു സാങ്കേതികപ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഇന്ന് മുതൽ എല്ലാ ശരിയാകും ഇതായിരുന്നു ബെവ് ക്യൂ ആപ്പ് തയ്യാറാക്കിയ ഫെയർകോഡിന്റെ ഇന്നലത്തെ വിശദീകരണം. ഇതിനിടെ ആപ്പ് പൊളിഞ്ഞതോടെ ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത് ഫെയർകോഡ് അധിക‍ൃതർ ഒരു വിശദീകരണത്തിനും തയ്യാറാകാതെ മുങ്ങി. മദ്യവിതരണത്തിന്റെ ആദ്യദിവസം പ്രതീക്ഷിച്ചത്ര വരുമാനം ബവ്കോയ്ക്ക് ലഭിച്ചിട്ടില്ല. ബുക്കിങ്ങിനായി എത്തിയവരിൽ മിക്കയാളുകൾക്കും ഇ–ടോക്കൺ ലഭിക്കാത്തതിനാലാണ് കച്ചവടം കുറച്ചത്. വരും ദിവസങ്ങളിലും ഈ അവസ്ഥ തുടർന്നാൽ ബവ്കോയുടെ വരുമാനത്തിന്റെ സിംഹഭാഗവും നഷ്ടമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Loading...

എന്നാൽ ആപ്പിന്റെ പ്രവർത്തനത്തിൽ തുടർച്ചയായി പിഴവു വരുന്നതിൽ ബവ്കോ അധികൃതർ അതൃപ്തി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് കമ്പനിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിമർശനം ഉണ്ടായത്. സമൂഹമാധ്യമങ്ങളിൽ വിമർശനം ഉണ്ടായതിനെത്തുടർന്ന് ആപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഫെയർകോഡ് കമ്പനി ഫെയ്സ്ബുക്ക് പേജിൽനിന്നു പിൻവലിച്ചു.
ഉപഭോക്താക്കളുടെ ഇ–ടോക്കണ്‍ പരിശോധിക്കാൻ ബവ്കോ ഉദ്യോഗസ്ഥർക്ക് നൽകിയ ആപ്പിനും നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. പല ഷോപ്പുകളിലും ആപ് പ്രവർത്തിക്കാത്തതിനാൽ ഇ–ടോക്കൺ റജിസ്റ്ററിൽ രേഖപ്പെടുത്തി മദ്യം നൽകുകയാണ്. സോഫ്റ്റ്‌വെയറിലെ തകരാറുകളാണ് ഒടിപി ലഭിക്കാൻ വൈകുന്നതിനു കാരണം.