കോട്ടയം: സംവിധായകന് ഭദ്രന്റെ മകന് വിവാഹിതനായി വന്നിറങ്ങിയത് കാണികളുടെ മനസ്സില്‍ 22 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓര്‍മ്മ പുതുക്കലായി.മലയാളം കണ്ടതില്‍ വെച്ച് എന്നത്തേയും ക്ലാസ് ചിത്രം സ്ഫടികത്തിന്റെ സംവിധായകനാണു ഭദ്രന് . ഭദ്രന് മാട്ടേലിന്റെ മകന് ജെറി ഭദ്രന്റെ വിവാഹത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം ആടുതോമയുടെ സ്ഫടികം സിനിമയിലെ ലോറി ഒരിക്കല്‍ക്കൂടി കഥാപാത്രമായി,
പാലാ കത്തീഡ്രലില്‍ നടന്ന വിവാഹത്തിനുശേഷം പാലാ സെന്റ് തോമസ് കോളജ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുക്കാന്‍ വധൂവരന്മാര് എത്തിയത് സാക്ഷാല്‍ സ്ഫടികം ലോറിയുമായി. സിനിമയിലെ അതേ ടാറ്റ 1210 എസ്.ഇ. ലോറിയിലാണ്.അലങ്കരിച്ച ലോറിയില്‍ സ്ഫടികത്തിലെ കഥാനായകനായ ആടുതോമായുടെ ഉശിരോടെ ചെറുക്കനും പെണ്ണും വന്നിറങ്ങിയപ്പോള്‍ അത് കണ്ടുനിന്നവര്‍ക്ക് വേറിട്ട അനുഭവമായി. അവര്‍ ആര്‍പ്പുവിളികളോടെയാണ് ഇരുവരെയും വരവേറ്റത് . ആ സിനിമയുടെ സംവിധായകന്.ഭദ്രന് മാട്ടേലിന്റെ മകന് ജെറി എറണാകുളം കമ്പക്കാലുങ്കല്‍ ഏബ്രഹാമിന്റെ മകള്‍ സൈറയുടെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു .സിനിമാ-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ വിവാഹത്തിനു ആശംസയര്‍പ്പിക്കാനെത്തിയിരുന്നു