യുവനടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി, വധുവിന്റെയും രണ്ടാം വിവാഹം

യുവനടന്‍ ഭഗത് മാനുവല്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനാണ് വധു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഭഗത് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്.

‘ഇനിയുള്ള എന്റെ യാത്രയില്‍ കൂട്ടു വരാന്‍ ഒരാള്‍ കൂടി,’ എന്ന അടിക്കുറിപ്പോടെ വിവാഹച്ചിത്രം ഭഗത് പങ്കുവച്ചു. ഭഗതിന്റെയും ഷെലിന്റെയും രണ്ടാം വിവാഹമാണിത്. മുന്‍ വിവാഹത്തില്‍ ഇരുവര്‍ക്കും ഓരോ ആണ്‍മക്കളുണ്ട്. കുട്ടികള്‍ക്കൊപ്പമുള്ള ചിത്രവും ഭഗത് ആരാധകര്‍ക്കായി പങ്കു വച്ചു.

Loading...

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമയിലെത്തുന്നത്. പിന്നീട് തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി, ഫുക്രി, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ആടിന്റെ മൂന്നാം ഭാഗത്തിലും ഭഗത് മികച്ച ഒരു വേഷം ചെയ്യുന്നുണ്ട്. ക്രാന്തി, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ആട് 3 എന്നീ ചിത്രങ്ങളാണ് ഭഗതിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.