ഞാന്‍ ആദ്യരാത്രി സീന്‍ ഡബ്ബിംഗ് ചെയ്യാതെ ഇറങ്ങിപ്പോയി : കാരണം തുറന്ന് പറഞ്ഞു ഭാഗ്യലക്ഷ്മി

ഡബ്ബിങ് രംഗത്തെ സൂപ്പര്‍ താരമായ ഭാഗ്യലക്ഷ്മി ഒരു പഴയകാല അനുഭവം പങ്കുവയ്ക്കുകയാണ്. ഭദ്രന്‍ സംവിധാനം ചെയ്തു ശങ്കര്‍-മോഹന്‍ലാല്‍ എന്നിവര്‍ അഭിനയിച്ച ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന ചിത്രത്തിലെ ഒരു സീന്‍ ഡബ്ബ് ചെയ്യുന്നതിനിടെ താന്‍ സംവിധായനോട് പിണങ്ങി ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയ അനുഭവത്തെക്കുറിച്ചാണ് ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞത്.

മോഹന്‍ലാലിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമായിരുന്നു ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’. മോഹന്‍ലാലിന്റെ തുടക്കകാലത്ത് ഏറ്റവും കൂടുതല്‍ കയ്യടി ലഭിച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന ചിത്രത്തിലെ വിനു എന്ന കഥാപാത്രം.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍

Loading...

‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തില്‍ ഞാന്‍ കലാ രഞ്ജിനിയ്ക്ക് വേണ്ടിയാണു ഡബ്ബ് ചെയ്തത്. കലാ രഞ്ജിനിയുടെ നായിക കഥാപാത്രത്തിന്റെ ‘ആദ്യരാത്രി’ സീന്‍ ഡബ്ബ് ചെയ്തു കൊണ്ടിരിക്കുന്ന വേളയില്‍ ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞു അതിന്റെ ഫീലില്‍ തന്നെ ആ രംഗം ഡബ്ബ് ചെയ്യണമെന്നു. എനിക്ക് അതില്‍ മടിയുണ്ടായിരുന്നു മുന്‍പ് ഞാന്‍ അങ്ങനെയൊരു രീതിയില്‍ ഒരു സിനിമയിലും ഡബ്ബ് ചെയ്തിട്ടുണ്ടായിരുന്നില്ല. ഡബ്ബിംഗില്‍ അത് ബാലന്‍സായി വരാതിരുന്നപ്പോള്‍ സംവിധായന്‍ എന്നെ ഒരു നുള്ള് നുള്ളി. അത് ചെറുതായി മുറിഞ്ഞു. ഞാന്‍ കരഞ്ഞു കൊണ്ട് ഡബ്ബിംഗ് മതിയാക്കി അവിടെ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് ജിഎസ് വിജയനൊക്കെ ആശ്വാസവാക്കുകള്‍ പറഞ്ഞാണ് എന്നെ തിരിച്ചു കൊണ്ടുവന്നത്’.