നടി ഭാമ വിവാഹിതയാകുന്നു; വിവാഹ നിശ്ചയം കഴിഞ്ഞു

മലയാളികളുടെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞു. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് പറഞ്ഞുകൊണ്ട് ഭാമ തന്നെയാണ് ചിത്രങ്ങളുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്.

കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് ആണ് വരന്‍. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. ഭാമയുടെ കുടുംബ സുഹൃത്തുക്കളാണിവര്‍. കോട്ടയത്ത് വച്ചായിരിക്കും വിവാഹം.

Loading...

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ മലയാള സിനിമയിലേക്കെത്തുന്നത്. രേഖിത എന്ന പേരുമാറ്റിയാണ് ഭാമ എന്ന പേര് സ്വീകരിച്ചത്.2016ലെ മറുപടിയാണ് ഭാമയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. നിരവധി കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിക്കാന്‍ പോവുന്നത്. വിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വരുമെന്നാണ് കരുതുന്നത്.  ഉണ്ണകണ്ണുകളും നാടന്‍ സൗന്ദര്യവുമായിരുന്നു പിന്നീട് ഭാമയെ പ്രശസ്തിയിലേക്ക് എത്തിച്ചത്.

മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലമായി നടി സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു. 2017 ല്‍ കന്നഡയില്‍ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്റററുകളിലേക്ക് എത്തിയ അവസാന ചിത്രം.

രേഖിത രാജേന്ദ്ര കുറുപ്പ് എന്നാണ് ഭാമയുടെ യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയതിന് ശേഷമാണ് ഭാമ എന്ന പേര് സ്വീകരിച്ചത്. അഭിനയത്തിനൊപ്പം നല്ലൊരു പാട്ടുക്കാരി കൂടിയാണ് നടി. ഇതിനെല്ലാം പുറമേ ഡ്രൈവിംഗിനോടാണ് ഭാമയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത്. നേരത്തെ ഡ്രൈവ് ചെയ്ത് പോവുന്ന വീഡിയോസ് നടി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു.