നടിയെ ആക്രമിച്ച കേസ്;വിമര്‍ശനങ്ങള്‍ക്കിടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മുങ്ങി ഭാമ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഭാമയ്‌ക്കെതിരെയും സിദ്ധിഖിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ അടക്കം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ബാമയുടെ ഫേസ്ബുക്ക് പോസ്റ്റിലടക്കം എത്തി ആള്‍ക്കാര്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം 2017 ല്‍ നടി ആക്രമിച്ച കേസില്‍ നടിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയ ഭാം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് സമൂഹമാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഭാമ പഴയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മുങ്ങിയിരിക്കുകയാണ്. നടിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

എന്റെ പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെപോലെതന്നെ ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസം. എത്രയും വേഗത്തില്‍തന്നെ മറ്റു നടപടിക്രമങ്ങള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു.ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക്ക് ആവശ്യമല്ലേ.?ശിക്ഷാനടപടികളില്‍ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകള്‍ക്കും നമ്മുടെ നാട്ടില്‍ പേടി കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം എന്നാണു വരുന്നത്?

Loading...

‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..’എല്ലാവരുടെയും നിറഞ്ഞ സ്നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.